ഗൗരി ലങ്കേഷ് വധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പലയിടത്തുംIAM GAURI പ്രതിഷേധ പ്രകടനങ്ങളും ചർച്ചകളും നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിൽ ആം ആദ്മി പാർട്ടി ദേശീയ നേതാവുംപത്രപ്രവർത്തകനുമായ അശുതോഷ്, ഡൽഹി മുൻ മന്ത്രിയും, മാൽവിയനഗർ എംഎ‍ൽഎ അഡ്വ:സോമനാഥ് ഭാരതി, സി ആർ നീലകണ്ഠൻഎന്നിവർ പങ്കെടുക്കുന്ന പ്രഭാഷണവും സംവാദവും സെപ്റ്റംബർ 15ന്കൊച്ചിയിൽ അബാദ് പ്ലാസയിൽ വെച്ചു നടക്കുന്നു.

ജനാധിപത്യതിന്റെ-മതനിരപേക്ഷതയുടെ അടിസ്ഥാന ഘടന പോലുംചോദ്യം ചെയ്യപെടുമ്പോൾ, അതിനെതിരെ ഉയരുന്ന ശബ്ദങ്ങളെ ഇല്ലായ്മചെയ്യാൻ ഭരണകൂടം കൂട്ടുനിൽക്കുന്നു. ഈ വിമത ശബ്ദങ്ങൾഇല്ലെങ്കിൽ ജനാധിപത്യമില്ല.

മാധ്യമ പ്രവർത്തകരും സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരുംപങ്കെടുക്കുന്ന ഈചർച്ച, ആശയാവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു അളവ്കോലുകൾ വെക്കുന്ന, അത് കരിയിച്ചു കളയുന്ന ശക്തികൾക്കെതിരെഒന്നിച്ചു നിന്ന് പ്രതിരോധിക്കേണ്ട സാഹചര്യം വിശകലനം ചെയ്യുന്നു.
ഏവരെയും ക്ഷണിക്കുന്നു.