- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർത്താൽ ദിവസം ആം ആദ്മി പാർട്ടി നെല്ല് സംഭരണം ഉദ്ഘാടനം ചെയ്തു
ആം ആദ്മി പാർട്ടി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരിൽ നിന്നും നെല്ല് ശേഖരിച്ചു കീടനാശിനി രഹിത അരി ഉപഭോക്താക്കൾക്ക് നൽകുക എന്ന പരിപാടിയാണ് ഇന്ന് മുതലാംതോട് സംസ്ഥാന കൺവീനർ ഉദ്ഘാടനം ചെയ്തത്. ദേശീയ കര്ഷകസമാജം പ്രസിഡന്റ് മുതലാംതോട് മണിയിൽ നിന്നാണ് ആദ്യ ഗഡുവായ നെല്ല് ഏറ്റുവാങ്ങിയത്. സർക്കാർ നെല്ല് സംഭരണം തുടങ്ങാത്തതിനാൽ ദുരിതം അനുഭവിക്കുന്ന കർഷകരിൽ നിന്ന് സർക്കാർ നിശ്ചയിച്ച താങ്ങുവിലയേക്കാൾ കൂടുതൽ വില നൽകി സംഭരിക്കാൻ ആം ആദ്മി പാർട്ടി തുടങ്ങുകയാണ്. ദേശീയ കർഷക സമാജവുമായി ഒത്ത് ചേർന്ന് തുടങ്ങുന്ന ഈ ഇടപെടലിന്റെ ഉദ്ഘാടനമാണ് പാലക്കാട് കരുണ മെഡിക്കൽ കോളേജിനടുത്തുള്ള മുതലാം തോട് വിജയ റൈസ് മില്ലിന് സമീപം നടന്നത്. കർഷക സമാജം യുവജനവിഭാഗം നേതാവ് ജയപ്രകാശിൽ നിന്നും ഒരു കിലോ നെല്ലിന് 25 രൂപ നിരക്കിൽ ഒരു ടൺ നെല്ല് കൺവീനർ ഏറ്റുവാങ്ങി. ലെഡും ആർസനിക്കും ടോക്‌സിക്ക് കെമിക്കലുകളും കളറുകളും നിറഞ്ഞ അരിക്കു പകരം ഈ കർഷകരിൽ നിന്ന് നല്ല ഭക്ഷണം എന്നതാണ് പദ്ധതി. ലോകഭക്ഷ്യദിനമായ ഇന്ന് തന്നെ കേരളത്തിന്റെ ഏറ്
ആം ആദ്മി പാർട്ടി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരിൽ നിന്നും നെല്ല് ശേഖരിച്ചു കീടനാശിനി രഹിത അരി ഉപഭോക്താക്കൾക്ക് നൽകുക എന്ന പരിപാടിയാണ് ഇന്ന് മുതലാംതോട് സംസ്ഥാന കൺവീനർ ഉദ്ഘാടനം ചെയ്തത്. ദേശീയ കര്ഷകസമാജം പ്രസിഡന്റ് മുതലാംതോട് മണിയിൽ നിന്നാണ് ആദ്യ ഗഡുവായ നെല്ല് ഏറ്റുവാങ്ങിയത്.
സർക്കാർ നെല്ല് സംഭരണം തുടങ്ങാത്തതിനാൽ ദുരിതം അനുഭവിക്കുന്ന കർഷകരിൽ നിന്ന് സർക്കാർ നിശ്ചയിച്ച താങ്ങുവിലയേക്കാൾ കൂടുതൽ വില നൽകി സംഭരിക്കാൻ ആം ആദ്മി പാർട്ടി തുടങ്ങുകയാണ്.
ദേശീയ കർഷക സമാജവുമായി ഒത്ത് ചേർന്ന് തുടങ്ങുന്ന ഈ ഇടപെടലിന്റെ ഉദ്ഘാടനമാണ് പാലക്കാട് കരുണ മെഡിക്കൽ കോളേജിനടുത്തുള്ള മുതലാം തോട് വിജയ റൈസ് മില്ലിന് സമീപം നടന്നത്. കർഷക സമാജം യുവജനവിഭാഗം നേതാവ് ജയപ്രകാശിൽ നിന്നും ഒരു കിലോ നെല്ലിന് 25 രൂപ നിരക്കിൽ ഒരു ടൺ നെല്ല് കൺവീനർ ഏറ്റുവാങ്ങി.
ലെഡും ആർസനിക്കും ടോക്‌സിക്ക് കെമിക്കലുകളും കളറുകളും നിറഞ്ഞ അരിക്കു പകരം ഈ കർഷകരിൽ നിന്ന് നല്ല ഭക്ഷണം എന്നതാണ് പദ്ധതി. ലോകഭക്ഷ്യദിനമായ ഇന്ന് തന്നെ കേരളത്തിന്റെ ഏറ്റവും പ്രധാന ഭക്ഷണമായ നെല്ലിന്റെ കൃഷി സംരക്ഷിക്കാൻ ജനകീയ ഇടപെടൽ നടക്കുന്നു എന്നത് വളരെ പ്രധാനമാണെന്ന് സി ആർ നീലകണ്ഠൻ പറഞ്ഞു.
കര്ഷകന് നിലനിൽക്കാൻ കഴിയുന്ന വില നെല്ലിന് നൽകിയാണ് ഇത് ശേഖരിക്കുന്നത് എന്നത് സ്വാഗതാർഹമാണ്. കർഷകൻ നിലനിന്നാൽ മാത്രമേ കൃഷി നിലനിൽക്കൂ എന്ന് സർക്കാരും സമൂഹവും മനസ്സിലാക്കണം എന്നും മണി പറഞ്ഞു.മറ്റു കക്ഷികളും സംഘടനകളും ഇത് മത്സരബുദ്ധിയോടെ ഏറ്റെടുക്കട്ടെ എന്ന് പാർട്ടിയുടെ പാലക്കാട് പാർലിമെന്റ് നിരീക്ഷകനും ഈ പരിപാടിയുടെ കവീനറുമായ പത്മനാഭൻ ഭാസ്‌ക്കരൻ പറഞ്ഞു.
ആം ആദ്മി പാർട്ടി സംസ്ഥാന കണ്വീനര് സി ആർ നീലകണ്ഠൻ,ദേശീയ കർഷക സമാജം പ്രസിഡന്റ് മുതലംതൊട് മണി, കെ സജിത്കുമാർ, സുരേഷ്‌കുമാർ, ഉദയപ്രകാശ്, മുരളി മാസ്റ്റർ, ആം ആദ്മി പാര്‌ലമെന്റ് നിരീക്ഷകൻ പത്മനാഭൻ ഭാസ്‌ക്കരൻ, സംസ്ഥാന സംഘടനാ സമിതി കൺവീനർ വേണുഗോപാൽ, ജനാർദനൻ, ദിവാകരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.