- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ചാണ്ടി ഇനിയും മന്ത്രിയായി തുടരുന്നുവെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്; ആം ആദ്മി പാർട്ടി
കായൽ നികത്തുകയും നിലം നികത്തുകയും പൊതുപണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തു എന്ന് കളക്ടറുടെ റിപ്പോർട്ട് പുറത്തുവന്നിട്ടും അദ്ദേഹം മന്ത്രി സ്ഥാനത്ത് തുടരുന്നത് എന്തുകൊണ്ടെന്ന് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയാണ്. ഒരുഭാഗത്ത് അഴിമതിക്കെതിരെ ശക്തമായി പോരാടുമെന്ന് പറയുകയും തോമസ് ചാണ്ടിയെ പോലെ ഒരാളെ സംരക്ഷിക്കുകയും ചെയ്യുമ്പോൾ വ്യക്തമാണ് എന്താണ് പിണറായി വിജയന്റെ അഴിമതിയോടുള്ള നിലപാട് എന്ന്. പണവും അധികാരവും ഉപയോഗിച്ച് എന്തും ചെയ്യാമെന്ന തോമസ് ചാണ്ടിയുടെ ധാർഷ്ട്യത്തിന്റെ ഉദാഹരണമാണ് ആലപ്പുഴ സെക്രട്ടറിയേറ്റിൽ നിന്നും ഫയലുകൾ കാണാതായത്. അതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർക്കാർ തന്നെ മുന്നോട്ടു വരുന്നു എന്നത് ലജ്ജാകരമാണ്. നഗരസഭാ ചെയർമാന്റെ വിലക്കുകൾ മറികടന്നു, ലോക്കൽ ഫണ്ട് ഓഡിറ്റ് റുടെ വിലക്കുകൾ അവഗണിച്ച്, ഡയറക്ടറുടെ ഉത്തരവ് എതിരായി പണിമുടക്കിയ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ സെക്രട്ടറി തീരുമാനിച്ചു എങ്കിൽ, ആ സെക്രട്ടറിക്ക് പിന്നിൽ കേരളത്തിന്റെ മുഖ്യമന്ത്രി ഉണ്ട് എന്ന് തീർച്ചയാണ്. ഏ
കായൽ നികത്തുകയും നിലം നികത്തുകയും പൊതുപണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തു എന്ന് കളക്ടറുടെ റിപ്പോർട്ട് പുറത്തുവന്നിട്ടും അദ്ദേഹം മന്ത്രി സ്ഥാനത്ത് തുടരുന്നത് എന്തുകൊണ്ടെന്ന് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയാണ്.
ഒരുഭാഗത്ത് അഴിമതിക്കെതിരെ ശക്തമായി പോരാടുമെന്ന് പറയുകയും തോമസ് ചാണ്ടിയെ പോലെ ഒരാളെ സംരക്ഷിക്കുകയും ചെയ്യുമ്പോൾ വ്യക്തമാണ് എന്താണ് പിണറായി വിജയന്റെ അഴിമതിയോടുള്ള നിലപാട് എന്ന്. പണവും അധികാരവും ഉപയോഗിച്ച് എന്തും ചെയ്യാമെന്ന തോമസ് ചാണ്ടിയുടെ ധാർഷ്ട്യത്തിന്റെ ഉദാഹരണമാണ് ആലപ്പുഴ സെക്രട്ടറിയേറ്റിൽ നിന്നും ഫയലുകൾ കാണാതായത്. അതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർക്കാർ തന്നെ മുന്നോട്ടു വരുന്നു എന്നത് ലജ്ജാകരമാണ്.
നഗരസഭാ ചെയർമാന്റെ വിലക്കുകൾ മറികടന്നു, ലോക്കൽ ഫണ്ട് ഓഡിറ്റ് റുടെ വിലക്കുകൾ അവഗണിച്ച്, ഡയറക്ടറുടെ ഉത്തരവ് എതിരായി പണിമുടക്കിയ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ സെക്രട്ടറി തീരുമാനിച്ചു എങ്കിൽ, ആ സെക്രട്ടറിക്ക് പിന്നിൽ കേരളത്തിന്റെ മുഖ്യമന്ത്രി ഉണ്ട് എന്ന് തീർച്ചയാണ്.
ഏകാധിപതിയെ പോലെ പ്രവർത്തിക്കുന്ന ഒരു മുഖ്യമന്ത്രി അറിയാതെ ഈ അഴിമതി നടത്താൻ കഴിയില്ല. ഒന്നര മാസത്തോളമായി കേരളം ചർച്ച ചെയ്യുന്ന ഈ അഴിമതിയെ ന്യായീകരിക്കാൻ നിയമസഭയിൽ മുഖ്യമന്ത്രി തയ്യാറായെങ്കിലും അതിനർത്ഥം ഈ അഴിമതിയെ മുഖ്യമന്ത്രിക്കു കൂടി പങ്കുണ്ട് എന്നാണ്.