- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാംഗളൂരിൽ ആം ആദ്മി തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനവും മലയാളി സംഗമവും നടന്നു
വരുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കാൻ തീരുമാനിച്ചതിന്റെ തുടർച്ചയായി HAL സ്റ്റേജ്-3ൽ തിരഞ്ഞെടുപ്പ് ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന കൺവീനർ പൃഥ്വി റെഢി, നാഷണൽ സെക്രട്ടറി പങ്കജ് ഗുപ്ത, കേരള കൺവീനർ സി.ആർ നീലകണ്ഠൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഉദ്ഘാടനത്തെത്തുടർന്ന് ബാംഗളൂരിലെ മലയാളി ആം ആദ്മി പ്രവർത്തകരുടെ കൂട്ടായ്മ സി.ആർ നീലകണ്ഠന്റെ നേതൃത്വത്തിൽ നടന്നു. സർവജ്ഞാനഗർ സ്ഥാനാർത്ഥി പൃഥ്വി റെഡ്ഡി, ശാന്തിനഗർ സ്ഥാനാർത്ഥി രേണുക വിശ്വനാഥൻ, സി.വി.ആർ നഗർ സ്ഥാനാർത്ഥി മോഹൻ ദാസരി, കെ.ആർ പുരം സ്ഥാനാർത്ഥി ലിംഗരാജ അറസ് എന്നിവർ ബംഗളുരു മലയാളി വാളന്റിയർമാർക്കും, സി ആർ നീലകണ്ഠനുമൊപ്പം ചർച്ചയിൽ പങ്കെടുത്തു. ബംഗളുരു മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ, പരിഹാരമാർഗങ്ങൾ എന്നിവ ചർച്ചയായി. തിരെഞ്ഞെടുപ്പ് പ്രചരണത്തിൽ കർണാടക വാളന്റിയർമാർക്ക് പൂർണ പിൻതുണ നൽകാനും , ഒപ്പം ചേർന്ന് പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.
വരുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കാൻ തീരുമാനിച്ചതിന്റെ തുടർച്ചയായി HAL സ്റ്റേജ്-3ൽ തിരഞ്ഞെടുപ്പ് ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന കൺവീനർ പൃഥ്വി റെഢി, നാഷണൽ സെക്രട്ടറി പങ്കജ് ഗുപ്ത, കേരള കൺവീനർ സി.ആർ നീലകണ്ഠൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഉദ്ഘാടനത്തെത്തുടർന്ന് ബാംഗളൂരിലെ മലയാളി ആം ആദ്മി പ്രവർത്തകരുടെ കൂട്ടായ്മ സി.ആർ നീലകണ്ഠന്റെ നേതൃത്വത്തിൽ നടന്നു.
സർവജ്ഞാനഗർ സ്ഥാനാർത്ഥി പൃഥ്വി റെഡ്ഡി, ശാന്തിനഗർ സ്ഥാനാർത്ഥി രേണുക വിശ്വനാഥൻ, സി.വി.ആർ നഗർ സ്ഥാനാർത്ഥി മോഹൻ ദാസരി, കെ.ആർ പുരം സ്ഥാനാർത്ഥി ലിംഗരാജ അറസ് എന്നിവർ ബംഗളുരു മലയാളി വാളന്റിയർമാർക്കും, സി ആർ നീലകണ്ഠനുമൊപ്പം ചർച്ചയിൽ പങ്കെടുത്തു.
ബംഗളുരു മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ, പരിഹാരമാർഗങ്ങൾ എന്നിവ ചർച്ചയായി. തിരെഞ്ഞെടുപ്പ് പ്രചരണത്തിൽ കർണാടക വാളന്റിയർമാർക്ക് പൂർണ പിൻതുണ നൽകാനും , ഒപ്പം ചേർന്ന് പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.