- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവമാണ് നമുക്ക് 67 സീറ്റുകൾ തന്നത്. ഒരോ ചുവടുവെയ്പിലും ആം ആദ്മി പാർട്ടിയോടൊപ്പം ദൈവമുണ്ടായിരുന്നു; അല്ലാതെ എന്താണ് നമ്മുടെ ശ്രേഷ്ഠത? സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുക: 20 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മിയും കെജ്രിവാളും
ന്യൂഡൽഹി: ആംആദ്മിയുടെ ശ്രേഷ്ഠത സത്യത്തിന്റെയും നീതിയുടേയും പാതയിൽ നിന്നതായിരുന്നുവെന്നും ദൈവം കൂടെയുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒരോ ചുവടുവെയ്പിലും ആം ആദ്മി പാർട്ടിയോടൊപ്പം ദൈവമുണ്ടായിരുന്നു. അല്ലാതെ എന്താണ് നമ്മുടെ ശ്രേഷ്ഠത? 20 ആം ആദ്മി എംഎൽഎമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ അംഗീകരിച്ച രാഷ്ട്രപതിയുടെ നിലപാടിൽ അരവിന്ദ് കെജ്രിവാൾ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. ദൈവം തങ്ങളോട് കൂടെയുണ്ടെന്നും സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കണമെന്നും കെജ്രിവാൾ പറഞ്ഞു.' ദൈവമാണ് നമുക്ക് 67 സീറ്റുകൾ തന്നത്. ഒരോ ചുവടുവെയ്പിലും ആം ആദ്മി പാർട്ടിയോടൊപ്പം ദൈവമുണ്ടായിരുന്നു. അല്ലാതെ എന്താണ് നമ്മുടെ ശ്രേഷ്ഠത? സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുക.' അതേസമയം ഇരട്ടപ്പദവി വിവാദത്തിൽ കുടുങ്ങിയ 20 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. തങ്ങളുടെ ഭാഗം കേൾക്കാൻ രാഷ്ട്രപതി അവസരം നൽകുമെന്നാണ് കരുതിയതെന്നും എന്നാൽ അയോഗ്യതാ നിർദ്ദേശം അംഗീക
ന്യൂഡൽഹി: ആംആദ്മിയുടെ ശ്രേഷ്ഠത സത്യത്തിന്റെയും നീതിയുടേയും പാതയിൽ നിന്നതായിരുന്നുവെന്നും ദൈവം കൂടെയുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒരോ ചുവടുവെയ്പിലും ആം ആദ്മി പാർട്ടിയോടൊപ്പം ദൈവമുണ്ടായിരുന്നു. അല്ലാതെ എന്താണ് നമ്മുടെ ശ്രേഷ്ഠത? 20 ആം ആദ്മി എംഎൽഎമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ അംഗീകരിച്ച രാഷ്ട്രപതിയുടെ നിലപാടിൽ അരവിന്ദ് കെജ്രിവാൾ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.
ദൈവം തങ്ങളോട് കൂടെയുണ്ടെന്നും സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കണമെന്നും കെജ്രിവാൾ പറഞ്ഞു.' ദൈവമാണ് നമുക്ക് 67 സീറ്റുകൾ തന്നത്. ഒരോ ചുവടുവെയ്പിലും ആം ആദ്മി പാർട്ടിയോടൊപ്പം ദൈവമുണ്ടായിരുന്നു. അല്ലാതെ എന്താണ് നമ്മുടെ ശ്രേഷ്ഠത? സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുക.' അതേസമയം ഇരട്ടപ്പദവി വിവാദത്തിൽ കുടുങ്ങിയ 20 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. തങ്ങളുടെ ഭാഗം കേൾക്കാൻ രാഷ്ട്രപതി അവസരം നൽകുമെന്നാണ് കരുതിയതെന്നും എന്നാൽ അയോഗ്യതാ നിർദ്ദേശം അംഗീകരിക്കാനുള്ള തീരുമാനം ഞെട്ടിച്ചുവെന്നും ആം ആദ്മി വക്താവ് പറഞ്ഞു.
എംഎൽഎമാരെ ഭീഷണിപ്പെടുത്തിയും, കള്ളക്കേസിൽ കുടുക്കിയും, സിബിഐ റെയ്ഡ് നടത്തിയും വിജയിക്കാതെ വന്നപ്പോഴാണ് അയോഗ്യതാ തീരുമാനം കൊണ്ടുവന്നതെന്ന് പാർട്ടി ആരോപിച്ചു. കേന്ദ്രസർക്കാരിനേക്കാൾ മുകളിൽ ഇനിയും അധികാരികൾ ഉണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം അടുത്ത ആറുമാസത്തിനുള്ളിൽ ഡൽഹിയിലെ 20 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതാണെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. എംഎൽഎമാർ ഇരട്ടപ്പദവി വഹിച്ചതാണ് അയോഗ്യരാക്കാനുള്ള പ്രധാനകാരണമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചത്.
നിലവിൽ എംഎൽഎ പദവിയിലിരിക്കെത്തന്നെ പ്രതിഫലം പറ്റുന്ന പാർലമെന്ററി സെക്രട്ടറി സ്ഥാനം ഇവർ വഹിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് പ്രതിപക്ഷവും ഡൽഹിയിലെ പ്രമുഖ അഭിഭാഷകനും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെ ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിൽ ആരോപണവിധേയരായ എംഎൽഎ മാരെ അയോഗ്യരാക്കാൻ തീരുമാനമെടുത്തിരുന്നു. ഡൽഹി രാജ്യസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് കമ്മീഷൻ ഈ നടപടിയിലേക്ക് കടന്നത്.
എഴുപതംഗ മന്ത്രിസഭയിൽ 66 പേരുടെ ഭൂരിപക്ഷമുള്ള പാർട്ടിയാണ് ആം ആദ്മി. 20 പേർ അയോഗ്യരാക്കപ്പെട്ടാലും 46 പേരുടെ പിന്തുണ പാർട്ടിക്കുണ്ടാകും. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ ഒരുപക്ഷെ പാർട്ടിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് അത് ഇടയാക്കുമെന്നും രാഷ്്ട്രീയ നിരീക്ഷകർ പറയുന്നു.



