- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്മിൽത്തല്ല് മൂത്തപ്പോൾ ആരാധകർക്ക് നിരാശ; ആം ആദ്മി പാർട്ടിക്കുള്ള സംഭാവനകൾ കുത്തനെ ഇടിഞ്ഞു; ദിവസവും കോടികൾ എത്തിയിരുന്നിടത്ത് ഇപ്പോൾ ഒന്നും കിട്ടാത്ത ദിവസങ്ങൾ വരെ
ഓരോ ദിവസവും കോടിക്കണക്കിന് രൂപ സംഭാവനയായി ലഭിച്ചുകൊണ്ടിരുന്ന ആം ആദ്മി പാർട്ടിയുടെ അക്കൗണ്ടിലേക്ക് ഇപ്പോൾ പണമൊഴുക്ക് നിലച്ചുവെന്ന് റിപ്പോർട്ട്. വൻ ഭൂരിപക്ഷത്തോടെ ഡൽഹിയിൽ അധികാരമേറ്റശേഷം പാർട്ടിക്കുള്ളിലുണ്ടായ പടലപിണക്കങ്ങളും ഭിന്നിപ്പും ആരാധകർക്കും അനുയായികൾക്കുമിടയിൽ പാർട്ടിയുടെ പ്രതിച്ഛായ എത്രത്തോളം ഇല്ലാതാക്കിയെന്ന

ഓരോ ദിവസവും കോടിക്കണക്കിന് രൂപ സംഭാവനയായി ലഭിച്ചുകൊണ്ടിരുന്ന ആം ആദ്മി പാർട്ടിയുടെ അക്കൗണ്ടിലേക്ക് ഇപ്പോൾ പണമൊഴുക്ക് നിലച്ചുവെന്ന് റിപ്പോർട്ട്. വൻ ഭൂരിപക്ഷത്തോടെ ഡൽഹിയിൽ അധികാരമേറ്റശേഷം പാർട്ടിക്കുള്ളിലുണ്ടായ പടലപിണക്കങ്ങളും ഭിന്നിപ്പും ആരാധകർക്കും അനുയായികൾക്കുമിടയിൽ പാർട്ടിയുടെ പ്രതിച്ഛായ എത്രത്തോളം ഇല്ലാതാക്കിയെന്നതിന്റെ തെളിവുകൂടിയാണ് സംഭാവനയിലെ ഈ ഇടിവ്.
പാർട്ടിയുടെ വെബ്‌സൈറ്റിൽ സംഭാവകളെക്കുറിച്ച് നൽകിയിട്ടുള്ള വിവരങ്ങളിൽ ഈ ഇടിവ് വ്യക്തമാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലയളവിൽ ലഭിച്ചത് 18.7 ലക്ഷം രൂപയോളമാണ്. ഇതിൽ മാർച്ച് 11-നുമാത്രം 13 ലക്ഷത്തോളം രൂപ ലഭിച്ചിട്ടുണ്ട്. മറ്റു പല ദിവസങ്ങളിലും നാമമാത്രമായ തുക മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന സൂചനയും ഈ കണക്കുകളിൽ ലഭ്യമാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ 10 ദിവസമാണ് സംഭാവനകൾ തീരെ കുറഞ്ഞത്.
മാർച്ച് 11-ന് 13 ലക്ഷം രൂപ ലഭിച്ചപ്പോൾ, 13ന് ലഭിച്ചത് വെറും 26,000 രൂപ മാത്രം. 14-ന് സംഭാവന വീണ്ടും മൂന്നുലക്ഷം രൂപയായി ഉയർന്നു. എന്നാൽ, പിറ്റേന്ന് അതു വീണ്ടും 22,000 രൂപയായി കുറഞ്ഞു. മാർച്ച് 17-നുശേഷമുള്ള നാലു ദിവസം ഒരു രൂപ പോലും ലഭിച്ചിട്ടില്ല. മാർച്ച് 22-ന് ലഭിച്ചത് 125 രൂപ മാത്രം! മൂന്നുപേരിൽനിന്നായാണ് 125 രൂപ പാർട്ടി അക്കൗണ്ടിലെത്തിയത്.
കഴിഞ്ഞവർഷം നവംബർ ഒന്നിന് 73 രാജ്യങ്ങളിലെ 48,597 പേരിൽനിന്നായി 21 കോടിയിലേറെ രൂപ സംഭാവന സ്വീകരിച്ച പാർട്ടിയാണ് ഇപ്പോൾ 125 രൂപയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. കോടിക്കണക്കിന് രൂപ സംഭാവന ലഭിച്ചുകൊണ്ടിരുന്നപ്പോൾ അതേക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം പോലും പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിന്റെ ഈ നടപടി സംഭാവനകളുടെ ഒഴുക്ക് വർധിപ്പിക്കുക മാത്രമാണ് ചെയ്തത്.
എന്നാൽ, ഡൽഹിയിൽ രണ്ടാം വട്ടം അധികാരത്തിലേറിയശേഷം അരവിന്ദ് കെജരീവാളും മറ്റു മുതിർന്ന നേതാക്കളുമായുണ്ടായ തർക്കങ്ങൾ ആരാധകരുടെ മനസ്സ് മടുപ്പിച്ചുവെന്ന് കുറഞ്ഞുകൊണ്ടിരിക്കുന്ന സംഭാവനകൾ വിളിച്ചുപറയുന്നു.

