- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മിയുടെ അകാല മരണം ആസന്നം; കെജ്രിവാളിന് സംഘടനാ ശേഷിയില്ലെന്ന് ശാന്തിഭൂഷൺ്; രണ്ടു വർഷമായിട്ടും നേതൃസമിതികൾ ഉണ്ടാക്കാത്തത് വീഴ്ച
ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പ് വേളയിൽ ഇന്ത്യ മുഴുവൻ വികാരമായ ഏറ്റെടുത്ത ആം ആദ്മി പാർട്ടി അകാല മരണത്തിലേക്കാണ് നീങ്ങുന്നതെന്ന് ഏതാണ്ട് ബോധ്യമായി. മിക്ക സംസ്ഥാനങ്ങളിലും പാർട്ടി നേതാക്കൾ തമ്മിൽ ഭിന്നത രൂക്ഷമായിരിക്കേ തന്നെ നേതൃതലത്തിലെ ഭിന്നതയും പാർട്ടിക്ക് കടുത്ത തലവേദനയാകുന്നു. പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ കടുത്ത ഭാഷയ

ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പ് വേളയിൽ ഇന്ത്യ മുഴുവൻ വികാരമായ ഏറ്റെടുത്ത ആം ആദ്മി പാർട്ടി അകാല മരണത്തിലേക്കാണ് നീങ്ങുന്നതെന്ന് ഏതാണ്ട് ബോധ്യമായി. മിക്ക സംസ്ഥാനങ്ങളിലും പാർട്ടി നേതാക്കൾ തമ്മിൽ ഭിന്നത രൂക്ഷമായിരിക്കേ തന്നെ നേതൃതലത്തിലെ ഭിന്നതയും പാർട്ടിക്ക് കടുത്ത തലവേദനയാകുന്നു. പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ആം ആദ്മി രക്ഷാധികാരിയും പ്രമുഖ അഭിഭാഷകനുമായ ശാന്തിഭീഷൺ രംഗത്തെത്തിയതാണ് പാർട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയത്. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമില്ലെന്നും കെജ്രിവാളിന് സംഘടനാശേഷിയില്ലന്നും പ്രശാന്ത് ഭൂഷന്റെ പിതാവ് കൂടിയായ അദ്ദേഹം കുറ്റപ്പെടുത്തി. കെജ്രിവാളിനെ വിമർശിച്ച ശാന്തിഭൂഷണെതിരെ ആം ആദ്മി പാർട്ടിയും രംഗത്തിറങ്ങിയതോടെ രംഗം വീണ്ടും വഷളായി.
അരവിന്ദ് കെജ്രിവാൾ വലിയ നേതാവും പ്രചാരണത്തിൽ മുമ്പനുമൊക്കെയാണ്. പക്ഷേ, അദ്ദേഹത്തിന് സംഘടനാ ശേഷിയില്ല. ഇന്ത്യയിലുടനീളം പാർട്ടിയുടെ സന്ദേശം പ്രചരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയില്ല. പാർട്ടി സമിതികൾ കുറ്റമറ്റ നിലയിൽ രൂപവത്കരിക്കാനും കഴിവില്ല. രണ്ടു വർഷമായിട്ടും തെരഞ്ഞെടുക്കപ്പെട്ട നേതൃസമിതികൾ ഉണ്ടാകാത്തത് വീഴ്ച തന്നെയാണ്. ഇത് അഭിപ്രായ ഭിന്നതകൾക്ക് കാരണമാക്കുന്നു ശാന്തിഭൂഷൺ ചാനലുകളോട് പറഞ്ഞു.
അതേസമയം ശാന്തിഭൂഷന്റെ പ്രസ്താവനയെ എതിർത്ത് മുതിർന്ന നേതാവ് അശുതോഷും രംഗത്തെത്തി. ശാന്തിഭൂഷണിൻ#െറ പ്രസ്താവന നിർഭാഗ്യകരമാണെന്ന് പാർട്ടി നേതാവ് അശുതോഷ് പറഞ്ഞു. ഇത്തരം കാഴ്ചപ്പാടുകൾ പരസ്യമായി പ്രകടിപ്പിക്കാൻ പാടില്ലായിരുന്നു. അദ്ദേഹത്തിൻ#െറ പരാമർശങ്ങളുമായി യോജിക്കാനാവില്ല. കെജ്രിവാൾ എതിർത്തിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കഴിയുന്നത്ര സീറ്റിൽ സ്ഥാനാർഥികളെ നിർത്താൻ പാർട്ടി തീരുമാനിച്ചത് അതിന് തെളിവാണ്.
അതേസമയം, ശാന്തിഭൂഷൺ പ്രകടിപ്പിച്ചത് വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും വിഷയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമെന്നും പ്രശാന്ത്ഭൂഷൺ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനുശേഷം കെജ്രിവാൾ പാർട്ടിക്കുള്ളിൽ കടുത്ത വിമർശം നേരിടുന്നുണ്ട്. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം, ആഭ്യന്തര ജനാധിപത്യം പാർട്ടിയിൽ ഇല്‌ളെന്ന് കുറ്റപ്പെടുത്തി പ്രമുഖ നേതാവ് ഷാസിയ ഇൽമിയും ക്യാപ്ടൻ ഗോപിനാഥും ഉൾപ്പടെയുള്ളവർ രാജിവച്ചിരുന്നു. യോഗേന്ദ്രയാദവും കെജ്രിവാളിൻ#െറ പ്രവർത്തന രീതികളിൽ അതൃപ്തി പ്രകടിപ്പിച്ചു.

