- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ കർഷക റാലിക്കിടെ ആത്മഹത്യ ചെയ്ത ഗജേന്ദ്ര സിംഗിന്റെ കുടുംബത്തിലെ അംഗത്തിന് എഎപി സർക്കാർ ജോലി നൽകും. ഗജേന്ദ്ര സിംഗിന്റ മക്കളിൽ ഒരാൾക്ക് 18 വയസ് പൂർത്തിയാകുന്ന വേളയിൽ ജോലി നൽകാമെന്നാണ് കെജ്രിവാൾ സർക്കാർ നൽകിയ വാഗ്ദാനം. ഗജേന്ദ്രയുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ ആപ്പ് സർക്കാർ അംഗീകരിച്ചു. ഗജേന്ദ്രയുടെ മരണത

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ കർഷക റാലിക്കിടെ ആത്മഹത്യ ചെയ്ത ഗജേന്ദ്ര സിംഗിന്റെ കുടുംബത്തിലെ അംഗത്തിന് എഎപി സർക്കാർ ജോലി നൽകും. ഗജേന്ദ്ര സിംഗിന്റ മക്കളിൽ ഒരാൾക്ക് 18 വയസ് പൂർത്തിയാകുന്ന വേളയിൽ ജോലി നൽകാമെന്നാണ് കെജ്രിവാൾ സർക്കാർ നൽകിയ വാഗ്ദാനം.
ഗജേന്ദ്രയുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ ആപ്പ് സർക്കാർ അംഗീകരിച്ചു. ഗജേന്ദ്രയുടെ മരണത്തെ രക്തസാക്ഷിത്വമായി കണക്കാക്കാനും ആംആദ്മി സർക്കാർ തീരുമാനമെടുത്തു.
ഗജേന്ദ്ര സിംഗിന്റെ സഹോദരനുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗജേന്ദ്രയുടെ കുടുംബത്തെ സഹായിക്കാനുള്ള തീരുമാനം. കൃഷിനാശം സംഭവിച്ച കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഗജേന്ദ്രയുടെ പേരിൽ പുതിയ പദ്ധതി തുടങ്ങാനും ആപ്പ് സർക്കാർ തീരുമാനിച്ചു. കൺമുമ്പിൽ ഗജേന്ദ്ര ആത്മഹത്യ ചെയ്തിട്ടും പ്രസംഗം തുടർന്നതിൽ അരവിന്ദ് കെജ്രിവാൾ ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു.

