- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ അനധികൃത കോളനികൾ പൊളിക്കുന്നതിന് ഡൽഹി സർക്കാരിന്റെ വിലക്ക്; സ്ത്രീ സുരക്ഷക്കായി കർശനനടപടികളും
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലെ അനധികൃത കോളനികൾ പൊളിക്കാനുള്ള തീരുമാനത്തിന് താൽകാലിക വിലക്കേർപ്പെടുത്തി. അനധികൃത കോളനികളെ നിയമ വിധേയമാക്കുമെന്ന ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ആദ്യപടിയാണ് വിലക്ക്. കേജ്‌രിവാൾ മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലെ അനധികൃത കോളനികൾ പൊളിക്കാനുള്ള തീരുമാനത്തിന് താൽകാലിക വിലക്കേർപ്പെടുത്തി. അനധികൃത കോളനികളെ നിയമ വിധേയമാക്കുമെന്ന ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ആദ്യപടിയാണ് വിലക്ക്. കേജ്‌രിവാൾ മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.
ഡൽഹിയിൽ സ്ത്രീ സുരക്ഷയ്ക്ക് കർശന നടപടി വേണമെന്ന് പൊലീസിന് സർക്കാർ നിർദ്ദേശം നൽകി. സ്ത്രീ സുരക്ഷയ്ക്കായി ബസുകളിൽ ഹോം ഗാർഡുകളെ നിയമിക്കും.
അതേസമയം, മന്ത്രിസഭാ യോഗത്തിന്റെ ദൃശ്യങ്ങൾ എടുക്കാൻ അനുവദിക്കാതിരുന്നതിനെച്ചൊല്ലി മാദ്ധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ മനീഷ് സിസോദിയ എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് വാർത്താസമ്മേളനം നടത്താതെ മടങ്ങി.
അനധികൃത കോളനികൾ പൊളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിതോടെ തലസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾ ആശ്വസിക്കുകയാണ്. ഡൽഹിയിലെ 1,639 അനധികൃത കോളനികളിലായി അമ്പത് ലക്ഷത്തോളം പേർ താമസിക്കുന്നുണ്ടന്നാണ് കണക്ക്. കഴിഞ്ഞ സർക്കാർ അനധികൃത കോളനികൾ പൊളിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നു.

