- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി കോർപ്പറേഷന് മുന്നിൽ കൊതുക് നിവാരണ നടപടികൾ നടത്താനാവശ്യപ്പെട്ട് ആം ആദ്മികൾ കൊതുക് വല കെട്ടി ധർണ്ണ ഇന്ന്
പൊതുവേ അസഹ്യമായ വേനൽ ചൂട് അനുഭവപ്പെടുന്ന ഈ സമയത്തു കൊതുക് ശല്യം അധികരിച്ചപ്പോൾ സുഖനിദ്ര ലഭിക്കാതെ, പകൽ കാര്യക്ഷമമായ് ജോലി ചെയ്യുന്നതിനോ, യാത്ര ചെയ്യുന്നതിനോ മറ്റു കാര്യങ്ങൾ നിര്വഹിക്കുന്നതിനോ ആവാതെ ജനങ്ങൾ കഠിന ദുരിതമനുഭവിക്കുകയാണ്. കൊതുക് പരത്തുന്ന സാംക്രമിക രോഗങ്ങൾ ജനങ്ങളെ മരണത്തിലേക്ക് വരെ നയിക്കുന്നു. അശാസ്ത്രീയമായ കാനനിർമ്മാണവും കാനയുടെകാര്യക്ഷമമായ ശുചീകരണമില്ലായ്മയും കാനകളിൽ കൃത്യമായി മരുന്ന് തളിക്കാതെ മുക്കിലും മൂലയിലും വരെ മാലിന്യങ്ങൾ കുന്ന് കൂടി ജീവിതം ദുസ്സഹമാക്കി നാടാകെ വൃത്തിഹീനമായിരിക്കുന്നു. പല പദ്ധതികൾ വഴി ഒട്ടേറെ പണം ആവശ്യത്തിനും അനാവശ്യത്തിനും ചെലവഴിച്ചിട്ടും കൊതുക് നിർമ്മാർജനം സാധ്യമാകാത്തത് ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണ്. ബന്ധപെട്ട അധികാരികൾസത്വര നടപടികൾ കൈകൊള്ളാത്തതും മേൽനോട്ടംകാര്യക്ഷമമായി നിർവഹിക്കാത്തതും താല്പര്യക്കുറവും ജനങ്ങളെ കഷ്ടപെടുത്തുകയാണ് മാലിന്യ നിർമ്മാജനത്തിനായി കോടികൾ ചിലവഴിച്ചു വാങ്ങിയ ഷാസികൾ വെയിലും മഴയും ഏറ്റു നശിച്ചു പോകുന്ന വാർത്ത ഈ വിഷ
പൊതുവേ അസഹ്യമായ വേനൽ ചൂട് അനുഭവപ്പെടുന്ന ഈ സമയത്തു കൊതുക് ശല്യം അധികരിച്ചപ്പോൾ സുഖനിദ്ര ലഭിക്കാതെ, പകൽ കാര്യക്ഷമമായ് ജോലി ചെയ്യുന്നതിനോ, യാത്ര ചെയ്യുന്നതിനോ മറ്റു കാര്യങ്ങൾ നിര്വഹിക്കുന്നതിനോ ആവാതെ ജനങ്ങൾ കഠിന ദുരിതമനുഭവിക്കുകയാണ്. കൊതുക് പരത്തുന്ന സാംക്രമിക രോഗങ്ങൾ ജനങ്ങളെ മരണത്തിലേക്ക് വരെ നയിക്കുന്നു.
അശാസ്ത്രീയമായ കാനനിർമ്മാണവും കാനയുടെകാര്യക്ഷമമായ ശുചീകരണമില്ലായ്മയും കാനകളിൽ കൃത്യമായി മരുന്ന് തളിക്കാതെ മുക്കിലും മൂലയിലും വരെ മാലിന്യങ്ങൾ കുന്ന് കൂടി ജീവിതം ദുസ്സഹമാക്കി നാടാകെ വൃത്തിഹീനമായിരിക്കുന്നു. പല പദ്ധതികൾ വഴി ഒട്ടേറെ പണം ആവശ്യത്തിനും അനാവശ്യത്തിനും ചെലവഴിച്ചിട്ടും കൊതുക് നിർമ്മാർജനം സാധ്യമാകാത്തത് ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണ്. ബന്ധപെട്ട അധികാരികൾസത്വര നടപടികൾ കൈകൊള്ളാത്തതും മേൽനോട്ടംകാര്യക്ഷമമായി നിർവഹിക്കാത്തതും താല്പര്യക്കുറവും ജനങ്ങളെ കഷ്ടപെടുത്തുകയാണ്
മാലിന്യ നിർമ്മാജനത്തിനായി കോടികൾ ചിലവഴിച്ചു വാങ്ങിയ ഷാസികൾ വെയിലും മഴയും ഏറ്റു നശിച്ചു പോകുന്ന വാർത്ത ഈ വിഷയത്തിൽ കൊച്ചി കോർപ്പറേഷനിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണ പക്ഷവും പ്രതിപക്ഷവും ജനങ്ങളോട് ചെയ്യുന്ന വഞ്ചന എടുത്തു കാട്ടുന്നു. അതുകൊണ്ട് കൊതുക് നിവാരണ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി കൊച്ചിയിലെ ജനങ്ങളെ പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്,
ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 6 മണി വരെയും കൊച്ചി കോർപ്പറേഷന് മുന്നിൽ ആം ആദ്മികൾ കൊതുക് വല കെട്ടി ധർണ്ണ നടത്തുന്നു.ആം ആദ്മി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ ഉത്ഘാടനം നിർവ്വഹിക്കും.