നങ്ങളെ തല്ലിച്ചതച്ചാണോ സർ വികസനം കൊണ്ട് വരേണ്ടത് മുഖ്യമന്ത്രിയോട് ആം ആദ്മി പാർട്ടി വികസനമെന്നാൽ കുറെ കോർപ്പറേറ്റുകൾക്ക് അവരുടെ ആവശ്യത്തിന് ഭൂമിയിൽ എന്തും ചെയ്യാൻ ഉള്ള അധികാരമാണ് അതിനു വേണ്ടി ജനങ്ങളെ ഏത് അർഥത്തിലും അട്ടിയോടിക്കുകയും അതിന് തടസം നിൽക്കുന്നവരെ മർദ്ദിച്ചൊതുക്കുകയും അവരെ തീവ്രവാദികളും ഭീകരവാദികളും ആയി ചിത്രീകരിക്കുന്നതാണോ ഇടതുപക്ഷ സർക്കാരിന്റെ നയം നന്ദിഗ്രാമും സിംഗുരും പോലുള്ള ദുരനുഭവങ്ങൾ ഇനിയും സിപിഐഎം ഓർക്കുന്നില്ല എന്നാണോ ഇതിൽ നിന്ന് മനസിലാക്കേണ്ടത്. കോഴിക്കോട് ജില്ലയിലെ എരഞ്ഞിമാവിൽ ഇന്നുണ്ടായ അതി ഭീകരമായ പൊലീസ് മർദ്ദനത്തിന്റെ നേർചിത്രങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ് കേരളത്തിന് എന്തെങ്കിലും അവശ്യമുള്ളതാണ് എന്ന് ആർക്കും തെളിയിക്കാൻ കഴിയാത്ത കൊച്ചി മംഗളൂരുരു ഗെയിൽ വാതക പൈപ്പ് ലൈൻ തങ്ങളുടെ വീടുനടുത്തുകൂടി / സ്‌കൂളിനടുത്തുകൂടി / ആശുപത്രികടുത്തുകൂടി ദേവലയത്തിനടുത്തു കടന്നുപോകുമ്പോൾ തങ്ങളുടെ ജീവന് എന്ത് സുരക്ഷ എന്ന് ചോദിക്കുന്ന ജനങ്ങളെ ലാത്തികൊണ്ടും ജലപീരങ്കി കൊണ്ടും നേരിട്ട് കേരളത്തിൽ വികസനം കൊണ്ടുവരാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്.

പുതുവൈപ്പിൽ ഇത് പോലെ നടത്തിയ സമരം, ജനങ്ങൾ പരാജയപ്പെടുത്തിയത് താങ്കൾ ഓർക്കുന്നുണ്ടാവും. ദേശീയപാത വികസിനതിന്റെ പേരിൽ, ജനങ്ങളെ കുടിയൊഴിപ്പിക്കാൻ,
ആയുധം പ്രയോഗിക്കും എന്നാ ഭീഷിണി ഒരിടതുപക്ഷ സർക്കാരിനു ചേർന്നതാണോ, എന്നാലോചിക്കുക.

ഈ പൈപ്പ് ലൈൻ യാതൊരുവിധ സുരക്ഷാ മാനദണ്ട ങ്ങളും പാലിച്ചുകൊണ്ടല്ല എന്ന് അതിന്റെ അധികൃതർക്ക് പോലും അറിയാം, 1963 ലെ ഒരു നിയമം മാത്രം വച്ച് കൊണ്ട്, ഇപ്പോഴും അതിനേക്കാൾ എത്രയോ മടങ്ങ് അപകടകരമായ പൈപ്പുകൾ ഇടുന്നതിന്റെ, സാധുത ഒരു പ്രാവശ്യം എങ്കിലും, സർക്കാർ ചിന്തിച്ചിട്ടുണ്ടോ.

കേവലം 24 കിലോമീറ്റർ ദൂരെ മാത്രം വാൽ വുകൾ ഇട്ടു, അതിനു കീഴെ വരുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷിണി ആവുന്ന ഒരു പ്രവർത്തനം നടത്തി അതിനു ജനങ്ങൾ സമ്മതിക്കണം എന്ന് പറഞ്ഞാൽ, സർവസാക്ഷരരായ കേരളത്തിലെ ജനങ്ങൾ അതിനു അനുമതി നൽകും എന്ന് താങ്കൾ എങ്ങനെയാണ് കരുതിയത്.

കേരളപിറവി ദിനത്തിൽ മുഖ്യമന്ത്രി, ജനങ്ങൾക്ക് നൽകുന്ന സമ്മാനം, ലാത്തിയും, ജലപീരങ്കിയും മർദ്ദനവും ആണെങ്കിൽ, അത് കേരളത്തിന് അപമാനമാണ്. ഇത്തരത്തിൽ ഭൂമി ഏറ്റെടുത്തു ഈ രാജ്യത്ത് വികസനം കൊണ്ട് വരാം എന്ന് മോദി സർക്കാരിനെ പോലെ തന്നെ ആണ്, പിണറായി സർക്കാരും ശ്രെമിക്കുന്നത്. ആം ആദ്മി പാർട്ടി ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നു.