കൊച്ചിയിലെ നാവികസേനയുടെ ആയുധസംഭരണ ശാലയുടെ തൊട്ടരികിൽ രാജ്യരക്ഷാ നിയമങ്ങളും മറ്റു നിബന്ധനകളും ലംഘിച്ചുകൊണ്ട് നിർമ്മിച്ച കെട്ടിടം പൊളിച്ചു മാറ്റണമെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡിസംബർ 16 രാവിലെ 11 മണിക്ക് എടത്തല പഞ്ചായത്ത് ഓഫീസിനുമുന്നിലേക്ക് ആം ആദ്മി പാർട്ടി മാർച്ച് നടത്തുകയാണ്. അനധികൃത നിർമ്മാണങ്ങൾക്കെതിരെ നിലബൂരിൽ .പി.വി.അൻവറിന്റെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ പോരാടിയ മുരുകേശൻ ഇതിൽ പങ്കെടുത്ത് പ്രസംഗിക്കുന്നതാണ്

സിനിമാരംഗത്തുള്ള വരും വിദേശ മലയാളികളും ചേർന്ന് ആരംഭിച്ച പ്രോജക്ട് നിയമ തടസ്സം മൂലം പ്രവർത്തനം തുടങ്ങാൻ കഴിയാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. എന്നാൽ ഏതു നിയമലംഘനവും നിയമവിധേയമാക്കി മുന്നോട്ടുപോകാൻ കഴിയും എന്നുള്ളതുകൊണ്ടാണ് ഇടതുപക്ഷ എം എൽ എ കൂടിയായ പി.വി. അൻവർ ഇത് വിലയ്ക്ക് വാങ്ങി മുന്നോട്ടു പോകുവാൻ തീരുമാനിച്ചത്

അനധികൃതമായി നിർമ്മിച്ച കെട്ടിടം ഇപ്പോൾ. പി.വി. അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലാണ് ഉള്ളത്. മൂന്നുവട്ടം എൻ.എ.ഡി അധികൃതർ ആ കെട്ടിടം പൊളിച്ചു മാറ്റണമെന്ന നോട്ടീസ് നൽകിയിട്ടും അതെല്ലാം അവഗണിച്ചുകൊണ്ട് അതവിടെ ഇപ്പോഴും നിലനിൽക്കുകയാണ്. നാവികസേനയുടെ ആയുധസംഭരണശാലയുടെ മുഴുവൻ ചിത്രങ്ങളും ആ കെട്ടിടത്തിൽ നിന്നും എടുക്കാം എന്നതും,വയർലെസ് കേന്ദ്രത്തിന്റെ തൊട്ട് അടുത്താണ് ഈ കെട്ടിടം ഉള്ളത് എന്ന തരത്തിലുള്ള അപകടമാണ് ഇപ്പോൾ അവിടെ നിലനിൽക്കുന്നത്. ഇത്തരത്തില്ലുള്ള ഒരു കെട്ടിടം അവിടെ തുടരുന്നത് രാജ്യ രക്ഷയ്ക്ക് അപകടമാണെന്നും അതിന് രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികൾ കൂട്ടുനിൽക്കുന്നത് രാജ്യദ്രോഹമാണെന്ന് ആം ആദ്മി പാർട്ടി കരുതുന്നു.

അനധികൃത നിർമ്മാണങ്ങൾക്ക് അനുമതി നൽകാൻ കേരള സർക്കാർ തീരുമാനമെടുത്ത ഒരു സാഹചര്യം കൂടി നാം ഇവിടെ ഓർക്കേണ്ടതുണ്ട്. കൂടരഞ്ഞിയിലും മറ്റും അനധികൃത നിർമ്മാണം നടത്തി നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന പിവി അൻവർ ഈ കെട്ടിടം ഏറ്റെടുത്തതിനു പിന്നിൽ ദുരൂഹതയുണ്ട് എന്നതും വ്യക്തമാണ്. തന്റെ അധികാരവും പണവും ഉപയോഗിച്ച് അനധികൃത നിർമ്മാണത്തെ അധികൃതമായി മാറ്റിയെടുക്കാൻ കഴിയും എന്നുള്ളതുകൊണ്ടാണ് അദ്ദേഹം ഈ കെട്ടിടം ഏറ്റെടുത്തത്. ഇത്തരം ശക്തികളെ തുറന്നുകാട്ടേണ്ടത് ജനാധിപത്യ വിശ്വാസികളുടേയും രാജ്യ സ്‌നേഹികളുടെയും മുഴുവൻ ആവശ്യമാണ്. അനധികൃതമായ കെട്ടിടം ഉയർന്നുവന്നതിന് കാരണക്കാരായ പഞ്ചായത്തും അതിന് മുകളിലുള്ള ഉദ്യോഗസ്ഥരേയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു വിശദമായ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു. ഈ മാർച്ചിലും തുടർ സമരങ്ങളിലും പങ്കെടുക്കാൻ എല്ലാ നല്ലവരായ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു