പെൺപിളൈ ഒരുമയെ അതിക്ഷേപിച്ച മന്ത്രി എം എം മണി രാജിവെക്കണം, മന്ത്രിക്കെതിരെ ക്രിമിനൽ കേസ് എടുക്കണം. പെൺപിളൈ ഒരുമൈ എന്ന സ്ത്രീകളുടെ സമര പ്രസ്ഥാനത്തെ ഹീനമായ ഭാഷയിൽ അപലപിച്ച മന്ത്രി എംഎം മണി രാജി വെക്കണംഎന്നും സ്ത്രീകൾ ക്കെതിരായ അതിക്രമം നടത്തിയ മന്ത്രിക്കെതിരെ ക്രിമിനൽ കേസ് ചാർജ്‌ചെയ്യണം എന്നും ആം ആദ്മി പാർട്ടി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്നു.

എംഎം മണി സർക്കാരിന്റെ മരണമണി ആണ് എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു.തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി മുഖ്യധാരാ രാഷ്ട്രീയക്കാരോടും, ട്രേഡ് യൂനിയനോടും, മാനേജ്‌മെന്റി നോടും പടപൊരുതി ലോകചരിത്രത്തിൽ ഇടംപിടിച്ച പെൺപിളൈ ഒരുമയെഅപമാനിക്കുന്ന മണി നിലകൊള്ളുന്നത് ഈ നാട്ടിലെ ദരിദ്രർക്കോ ആദിവാസികൾക്കോകർഷകർക്കോ, പാവപെട്ടവർക്കോ അല്ല, മറിച്ചു കയ്യേറ്റക്കാരും, എസ്റ്റേറ്റ് മുതലാളിമാരും, റിസോർട്ട്, ഖനന മാഫിയയും ആണ് മന്ത്രിയുടെ മുൻഗണയിൽ. പരസ്യമായി ഇത്തരംനിലപാട് എടുക്കുന്ന ഒരു മന്ത്രിയെ മന്ത്രി സഭയിൽ ഇരുത്തി കൊണ്ട് എങ്ങനെയാണ്ജനാധിപത്യം സംരക്ഷിക്കുക.

ശ്രീരാം വെങ്കിട്ടരാമൻ എന്ന സത്യസന്ധനായ ഉദ്യോഗസ്ഥൻ കയ്യേറ്റമൊഴിപ്പിക്കാൻനടത്തുന്ന പ്രവർത്തനങ്ങൾ തടസപ്പെടുത്തുക വഴി സത്യപ്രതിജ്ഞാ ലംഘനം നടത്തിയഎംഎം മണി ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ അർഹനല്ല. കയ്യേറ്റക്കാരെസഹായിക്കാൻ വർഗീയ വികാരം ഇളക്കി വിടാൻ ശ്രമിച്ച കുറ്റത്തിന് മണിക്കെതിരെകേസെടുക്കണം.