- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകരിൽ നിന്ന് ഉപഭോക്താവിലേക്ക് അരിയുമായി ആം ആദ്മി
കർഷകരിൽ നിന്നും ഉപഭോക്താവിലേക്ക് നേരിട്ടുള്ള പാത ആം ആദ്മിപാർട്ടി ഒരുക്കുന്നു. കർഷകനെ ദുരിതത്തിലാഴ്‌ത്തുന്ന നയമാണ് സർക്കാരുകൾപിന്തുടരുന്നത്. കേരളത്തിന്റെ ആവശ്യത്തിൽ അഞ്ചിൽ ഒന്ന് പോലുംനെല്ലുൽപാദനം ഇവിടെ നടക്കുന്നില്ല എന്നിട്ടും കേരളത്തിലെ കൃഷിക്കാർക്ക്ന്യായവില ലഭിക്കുന്നില്ല. സർക്കാർ സംവിധാനങ്ങൾ ഇവിടെ ദയനീയമായിപരാജയപ്പെടുന്നു, മറുവശത്ത് ഉപഭോക്താവിന് കിട്ടുന്ന അരി നല്ലതാണെന്ന്ഉറപ്പുവരുത്താനും സർക്കാരിനു കഴിയുന്നില്ല. പലപ്പോഴും രാസവസ്തുക്കൾഅടങ്ങിയ ഗുണമേന്മയില്ലാത്ത അരിയാണ് വിപണിയിൽ ലഭ്യമാകുന്നത്. ഈ പ്രശ്‌നങ്ങൾക്കെല്ലാം ഒരു പരിഹാരമായിട്ടാണ് കർഷകനിൽ നിന്ന്ഉപഭോക്താവിലേക്ക് എന്ന പദ്ധതി ആം ആദ്മി പാർട്ടി തയ്യാറാക്കിയിട്ടുള്ളത്അതിന്റെ ഒന്നാം ഘട്ടം ലോകഭക്ഷ്യ ദിനത്തിൽ പാലക്കാട് ജില്ലയിലെവിളയോടിയിൽ നടന്ന ചടങ്ങിൽ പാലക്കാട് ജില്ലയിലെ ഏറ്റവും പ്രമുഖസ്വതന്ത്ര കർഷക കൂട്ടായ്മയായ 'ദേശീയ കർഷക സമാജത്തിൽ' നിന്നും നല്ലനെല്ല് ശേഖരിച്ച് പാലക്കാട്ടെ കർഷക ഗ്രൂപ്പുകൾ തന്നെ അരിയാക്കുന്ന പദ്ധതിആരംഭിച്ചു. നെല്ലിന് സർക്ക
കർഷകരിൽ നിന്നും ഉപഭോക്താവിലേക്ക് നേരിട്ടുള്ള പാത ആം ആദ്മിപാർട്ടി ഒരുക്കുന്നു. കർഷകനെ ദുരിതത്തിലാഴ്‌ത്തുന്ന നയമാണ് സർക്കാരുകൾപിന്തുടരുന്നത്. കേരളത്തിന്റെ ആവശ്യത്തിൽ അഞ്ചിൽ ഒന്ന് പോലുംനെല്ലുൽപാദനം ഇവിടെ നടക്കുന്നില്ല എന്നിട്ടും കേരളത്തിലെ കൃഷിക്കാർക്ക്ന്യായവില ലഭിക്കുന്നില്ല. സർക്കാർ സംവിധാനങ്ങൾ ഇവിടെ ദയനീയമായിപരാജയപ്പെടുന്നു, മറുവശത്ത് ഉപഭോക്താവിന് കിട്ടുന്ന അരി നല്ലതാണെന്ന്ഉറപ്പുവരുത്താനും സർക്കാരിനു കഴിയുന്നില്ല. പലപ്പോഴും രാസവസ്തുക്കൾഅടങ്ങിയ ഗുണമേന്മയില്ലാത്ത അരിയാണ് വിപണിയിൽ ലഭ്യമാകുന്നത്.
ഈ പ്രശ്‌നങ്ങൾക്കെല്ലാം ഒരു പരിഹാരമായിട്ടാണ് കർഷകനിൽ നിന്ന്ഉപഭോക്താവിലേക്ക് എന്ന പദ്ധതി ആം ആദ്മി പാർട്ടി തയ്യാറാക്കിയിട്ടുള്ളത്അതിന്റെ ഒന്നാം ഘട്ടം ലോകഭക്ഷ്യ ദിനത്തിൽ പാലക്കാട് ജില്ലയിലെവിളയോടിയിൽ നടന്ന ചടങ്ങിൽ പാലക്കാട് ജില്ലയിലെ ഏറ്റവും പ്രമുഖ
സ്വതന്ത്ര കർഷക കൂട്ടായ്മയായ 'ദേശീയ കർഷക സമാജത്തിൽ' നിന്നും നല്ലനെല്ല് ശേഖരിച്ച് പാലക്കാട്ടെ കർഷക ഗ്രൂപ്പുകൾ തന്നെ അരിയാക്കുന്ന പദ്ധതിആരംഭിച്ചു.
നെല്ലിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക നെല്ലിന് ഒരു കിലോയ്ക്ക് 23 രൂപ30 പൈസയാണ്. എന്നാൽ ഈ വിലയ്ക്ക് പോലും സമയത്തിന് നെല്ല്ഏറ്റെടുക്കാതെ വരികയും അതിന്റെ ഫലമായി സ്വകാര്യ മില്ലുകൾ വളരെകുറഞ്ഞ വിലയ്ക്ക് നെല്ല് സംഭരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നസാഹചര്യത്തിലാണ് നെല്ലിന് കിലോക്ക് 25 രൂപ നൽകി കൊണ്ട് ആംആദ്മി പാർട്ടി നെല്ല് സംഭരണം ആരംഭിച്ചത്.
ഇത് അരിയാക്കി തുടക്കത്തിൽ ആം ആദ്മി വോളന്റിയർ വഴിയാണ്വിതരണം ആരംഭിക്കുന്നത്. ഈ സംരംഭത്തിന് വ്യാപാര സ്വഭാവമില്ല, ഇതിനുലാഭത്തിന്റേയോ നഷ്ടത്തിന്റെയോ വിഷയമല്ല മറിച്ച് കർഷകന് നെല്ലിന്കിലോയ്ക്ക് 25 രൂപയും കീടനാശിനി ഇല്ലാത്ത അരി ഉപഭോക്താവിനും
ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. ഇത്തരത്തിലുള്ള ഒരു പരിപാടി ആം ആദ്മിപാർട്ടിയുടെ രാഷ്ട്രീയം ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കലാണ്.
കേവലം സമരങ്ങൾ കൊണ്ടു മാത്രം ജനങ്ങളുടെ പ്രശ്‌നങ്ങൾപരിഹരിക്കപ്പെടില്ല എന്നു ഇത്തരം മാതൃകാപരമായ പരിപാടികളിലൂടെ,കഴിയുമെങ്കിൽ മറ്റ് രാഷ്ട്രീയ പാർട്ടികളെ കൂടി ഇതിലേക്ക് കൊണ്ടുവരാൻശ്രമിക്കണം എന്നുമാണ് ആം ആദ്മി പാർട്ടിയുടെ നിലപാട്. ഇതിന്റെആരംഭം എന്ന നിലയിലാണ് ലോകഭക്ഷ്യ ദിനത്തിൽ ശേഖരിച്ചുവച്ച നെല്ല്അരിയാക്കി അതിന്റെ ആദ്യ വിതരണം ഇവിടെ ആരംഭിക്കുന്നത്.
ഈ പരിപാടി കുട്ടനാട്ടിലേക്കും കേരളത്തിലെ മറ്റു നെല്ലുല്പാദനകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 65 രൂപയാണ്പാലക്കാടൻ മട്ട അരിക്ക് കണക്കാക്കിയിട്ടുള്ളത്, ഈ വിലയിൽനെല്ലിന്റെയും ഇനവും അനുസരിച്ച് മാറ്റങ്ങൾ ഉണ്ടായേക്കാം. ഇതിന്റെ ആദ്യവിതരണ ഉദ്ഘാടനം ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ അഡ്വ സിആർ നീലകണ്ഠൻ നിർവഹിച്ചു.
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവും കർഷകരുടെ നിലനിൽപ്പും ഈപ്രയത്‌നത്തിലൂടെ സംരക്ഷിക്കപെടുമെന്നും മുഴുവൻ മലയാളികളുടെയുംപങ്കാളിത്തം ഉണ്ടാവുമെന്നും സി ആർ നീലകണ്ഠൻ അഭിപ്രായപെട്ടു.യോഗത്തിൽ ആം ആദ്മി പാർട്ടി കർഷക വിഭാഗം കൺവീനർ പത്മനാഭൻഭാസ്‌ക്കരൻ, ഉദയ പ്രകാശ്, സെക്രട്ടറി പോൾ തോമസ്, ട്രെഷരർ ജോസ്
ഒലിക്കൻ, പ്രവിൻ ഫിലിപ്പ്, വേണുഗോപാൽ, ജനാർദ്ദനൻ, ഷക്കീർഅലി,ഷൈബു മഠത്തിൽ എന്നിവർ പങ്കെടുത്തു.