ന്യൂഡൽഹി: ഡൽഹി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ കത്ത് നൽകി. ലഫ്റ്റനന്റ് ഗവർണറുടെ നടപടി ബിജെപിയെ സഹായിക്കാനാണെന്ന് കെജ്‌രിവാൾ ആരോപിച്ചു. ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത് രാഷ്ട്രീയ കുതിരക്കച്ചവടത്തിനെന്നും എഎപി ആരോപിച്ചു.

നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എഎപിയുടെ ആവശ്യം. ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് അവസരം നൽകണമെന്നാണ് ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ് രാഷ്ട്രപതിക്ക് വ്യാഴാഴ്ച സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.