തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പൊതുജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് ആം ആദ്മി പാർട്ടി. കർഷകർ, അഭിഭാഷകർ, ഐ.ടി പ്രൊഫഷണലുകൾ, വ്യാപാരികൾ തുടങ്ങി ആർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ആം ആദ്മി പാർട്ടി അവസരം നൽകും. അപേക്ഷ ഫേസ്‌ബുക്ക് പേജിലുള്ള ലിങ്കിൽ നൽകണം. അപേക്ഷകൾ പരിശോധിക്കാൻ തമിഴ്‌നാട് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.സി. സിറിയക് അധ്യക്ഷനായ സമിതിക്ക് രൂപംനൽകി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണച്ച ആപ്പ്, സ്വർണക്കടത്ത് കേസോടെ നിലപാട് മാറ്റിയിരുന്നു. ആം ആദ്മിക്ക് സ്ഥാനാർത്ഥിയില്ലാത്ത സീറ്റുകളിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ബിജെപിക്കും പിന്തുണ നൽകില്ലെന്നാണ് എഎപി നിലപാട്. വർഗീയത കൊണ്ടുനടക്കുന്ന ബിജെപിയെ മലയാളികൾ ഒരിക്കലും അംഗീകരിക്കില്ല. അതേസമയം, ആം ആദ്മി പാർട്ടിയുടെ ബദൽരാഷ്ട്രീയത്തിന് സ്ഥാനമുണ്ട് എന്നുമാണ് പാർട്ടി കണക്ക് കൂട്ടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ അടക്കം രംഗത്തിറക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.

സുതാര്യതയുടെയും സദ്ഭരണത്തിന്റെയും പുത്തൻ രാഷ്ട്രീയവുമായി ആം ആദ്മി പാർട്ടി കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന മുഖവുരയോടെയാണ് പാർട്ടി സ്ഥാനാർത്ഥികളെ തേടുന്നത്. ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചൂൽ അടയാളത്തിൽ മത്സരിക്കുന്നതിന് സത്യസന്ധതയും സേവനസന്നദ്ധതയും സമർപ്പണമനോഭാവവുമുള്ള, ആം ആദ്മി രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന വ്യക്തികളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു എന്നാണ് ആഹ്വാനം.

സ്ഥാനാർത്ഥിയാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക.

https://www.google.com/url?q=https://docs.google.com/forms/d/e/1FAIpQLSctNJ8uYJ8BFXNyDySRHdhVPXdI3lJGOXsN31p6Ho4IpGAOXg/viewform&sa=D&source=hangouts&ust=1605265190399000&usg=AFQjCNHtbC3GDkWxiw2P8_vwS-1NVJWitg