കൊച്ചി: ജിഷ്ണു പ്രണോയ് മരിച്ചു ഇത്രയേറെ ദിവസങ്ങൾ കഴിഞ്ഞിട്ടും, പ്രതികളെ സംരക്ഷിക്കുന്നതിനും, ജിഷ്ണുവിന്റെ അമ്മയെയും, ബന്ധുക്കളെയും അകാരണമായി അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി, എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ ജി ഓഫീസിലേക്ക് മാർച്ച് നടത്തി. രാജേന്ദ്ര മൈതാനം, ഗാന്ധി പ്രതിമയുടെ സമീപത്തു നിന്നും ആരംഭിച്ച മാർച്ച് സംസ്ഥാന കൺവീനർ അഡ്വ.സി ആർ നീലകണ്ഠൻ ഉത്ഘാടനം ചെയ്തു. ഹർത്താൽ ദിനം ആയിട്ട് പോലും, നിരവധി പ്രവർത്തകർ പങ്കെടുത്തു. മാർച്ച് തീർത്തും സമാധാനപരമായിരിന്നു.

മാർച്ച് ഐ.ജി. ഓഫീസിനു മുൻപിൽ പൊലീസ് തടഞ്ഞു. ആം ആദ്മി പാർട്ടി എറണാകുളം ജില്ല കൺവീനർ ഷക്കീർ അലി, എറണാകുളം പാർലിമെന്റ് മണ്ഡലം നിരീക്ഷക റാണി ആന്റോ, ഡോ. മൻസൂർ, ഈശ്വർജി എന്നിവർ സംസാരിച്ചു. അധികാര ദുർവിനിയോഗത്തിന്റെ കാര്യത്തിൽ കഴിഞ്ഞ സർക്കാരിനെ കവച്ചു വയ്ക്കുന്ന നയം ആണ് പിണറായി സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്നും, എൽഡിഎഫ് സർക്കാരിനു, പൊലീസിൽ മാത്രമല്ല, ഐഎഎസ് ഉദ്യോഗസ്ഥരുടെ മേലും ഉള്ള നിയന്ത്രണം നഷ്ടപെട്ടു എന്നും, ജേക്കബ് തോമസിനെ പോലെ ഉള്ള സത്യസന്ധരായ ഉദ്യോഗസ്ഥരെ പുറത്താക്കുക വഴി അഴിമതിക്കാരായ എൽഡിഎഫ്/യുഡിഎഫ് മന്ത്രിമാർക്കും, ഉദ്യോഗസ്ഥരെയും, മറ്റു ജനപ്രധിനിധികളെയും കയറൂരി വിടുന്ന സ്ഥിതിയിലേക്ക് വന്നിരിക്കുക ആണ് എന്നും ആം ആദ്മി നേതാക്കൾ പറഞ്ഞു.

പിണറായി സർക്കാർ നീതിക്ക് വേണ്ടി യാചിക്കാൻ എത്തിയ ഒരു എസ്. എഫ്.ഐക്കാരന്റെ മാതാവിനോട് ചെയ്തതുകൊടും ക്രൂരതയാണ് ഇന്നലത്തെ സംഭവത്തിൽ കൂടി പ്രകടമാവുന്നത്. ഇതിനെ ഭൂരിപക്ഷം വരുന്ന കമ്മ്യൂണിസ്റ്റ് അനുഭാവികൾ പോലും പ്രകടമായി എതിർത്തു എന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രകടമായിരിന്നു. പാർട്ടി അനുഭാവികൾ പോലും പൊലീസിന്റെ ഈ കാടത്തത്തെ തള്ളി പറഞ്ഞു എന്നന്നതും വളരെ ശ്രദ്ധേയം ആണെന്ന് ആം ആദ്മി പ്രവർത്തകർ പറയുന്നു.