- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യതലസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷം; പ്രതിസന്ധി ഘട്ടത്തിൽ ആരെയും സഹായിക്കാൻ കഴിയാത്തതിൽ ജനപ്രതിനിധി എന്ന നിലയിൽ ഖേദിക്കുന്നു; ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആംആദ്മി പാർട്ടി എംഎൽഎ
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അടിയന്തരമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി എംഎൽഎ ഷോയിബ് ഇഖ്ബാൽ.
വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ സ്ഥിതി ദുഃഖിപ്പിക്കുന്നതാണ്. രോഗികൾക്ക് ഓക്സിജനോ മരുന്നുകളോ ലഭിക്കുന്നില്ല. കോവിഡ് ബാധിച്ച തന്റെ സുഹൃത്ത് ഓക്സിജനോ വെന്റിലേറ്ററോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. അദ്ദേഹത്തിന് ആവശ്യമുള്ള റെംഡെസിവിർ എവിടെ നിന്നാണ് വാങ്ങേണ്ടത് എന്ന് അറിയില്ല.
സർക്കാരും ഞങ്ങളെ പിന്തുണയ്ക്കുന്നില്ല. ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ ആരെയും സഹായിക്കാൻ കഴിയാത്തതിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ അതിയായ ലജ്ജ തോന്നുന്നു. ആവശ്യമായ സഹായം നൽകാൻ സർക്കാരിന് സാധിക്കുന്നില്ല.
ആറാമത്തെ തവണ എംഎൽഎയായ ഒരാളായിട്ട് പോലും തന്റെ വാക്കുകൾ ചെവിക്കൊള്ളാൻ ഒരാളും തയാറാവുന്നില്ല. രാഷ്ട്രപതി ഭരണം അടിയന്തരമായി നടപ്പാക്കണമെന്ന് ഞാൻ ഡൽഹി ഹൈക്കോടതിയോട് അഭ്യർത്ഥിക്കുന്നു.ഷോയിബ് ഇഖ്ബാൽ പറഞ്ഞു.
മറുനാടന് ഡെസ്ക്