- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ നേതാക്കൾ നേരിട്ടോ അല്ലാതെയോ സ്വകാര്യ വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങൾ നടത്താൻ പാടില്ലെന്ന് ആം ആദ്മി പാർട്ടി എംഎൽഎ അഡ്വ സോംനാഥ് ഭാരതി
അങ്കമാലി: രാഷ്ട്രീയ നേതാക്കൾ നേരിട്ടോ അല്ലാതെയോ സ്വകാര്യ വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങൾ നടത്താൻ പാടില്ല എന്ന് ആം ആദ്മി പാർട്ടിയുടെ ദക്ഷിണേന്ത്യൻ നിരീക്ഷകനും മുൻ നിയമ മന്ത്രിയും ആയ അഡ്വ സോംനാഥ് ഭാരതി എം എൽ എ പറഞ്ഞു. സ്വന്തം പ്രദേശത്തെ സർക്കാർ സ്‌കൂളുകളും ആശുപത്രികളും ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്താൻ ബാധ്യസ്ഥരാണ് രാഷ്ട്രീയ നേതാക്കൾ. എന്നാൽ അവർ തന്നെ സ്വകാര്യ സ്ഥാപനങ്ങൾ ആരംഭിച്ചാൽ അത് കടുത്ത താല്പര്യ വൈരുധ്യങ്ങൾക്കു ഇടവരുത്തും. ഇത് അഴിമതി ആയി തന്നെ കരുതണം. പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ദാരുണമായ അന്ത്യം ഉയർത്തുന്ന ഒരു പ്രധാന പ്രശ്‌നം ആണിത്. ഡൽഹി സർക്കാർ ആരോഗ്യം വിദ്യാഭ്യാസം കുടിവെള്ളം തുടങ്ങിയ മേഖലകളിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്തതാണ്. 2019ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തിലെ ആം ആദ്മി പാർട്ടി ഒരുങ്ങുന്നതിനു വേണ്ടി ഉള്ള സംഘടനാ സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള വളണ്ടിയർ കൺവെൻഷനിൽ പങ്കെടുക്കാനാണ് അഡ്വ സോംനാഥ്
അങ്കമാലി: രാഷ്ട്രീയ നേതാക്കൾ നേരിട്ടോ അല്ലാതെയോ സ്വകാര്യ വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങൾ നടത്താൻ പാടില്ല എന്ന് ആം ആദ്മി പാർട്ടിയുടെ ദക്ഷിണേന്ത്യൻ നിരീക്ഷകനും മുൻ നിയമ മന്ത്രിയും ആയ അഡ്വ സോംനാഥ് ഭാരതി എം എൽ എ പറഞ്ഞു. സ്വന്തം പ്രദേശത്തെ സർക്കാർ സ്‌കൂളുകളും ആശുപത്രികളും ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്താൻ ബാധ്യസ്ഥരാണ് രാഷ്ട്രീയ നേതാക്കൾ. എന്നാൽ അവർ തന്നെ സ്വകാര്യ സ്ഥാപനങ്ങൾ ആരംഭിച്ചാൽ അത് കടുത്ത താല്പര്യ വൈരുധ്യങ്ങൾക്കു ഇടവരുത്തും. ഇത് അഴിമതി ആയി തന്നെ കരുതണം. പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ദാരുണമായ അന്ത്യം ഉയർത്തുന്ന ഒരു പ്രധാന പ്രശ്‌നം ആണിത്. ഡൽഹി സർക്കാർ ആരോഗ്യം വിദ്യാഭ്യാസം കുടിവെള്ളം തുടങ്ങിയ മേഖലകളിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്തതാണ്.
2019ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തിലെ ആം ആദ്മി പാർട്ടി ഒരുങ്ങുന്നതിനു വേണ്ടി ഉള്ള സംഘടനാ സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള വളണ്ടിയർ കൺവെൻഷനിൽ പങ്കെടുക്കാനാണ് അഡ്വ സോംനാഥ് ഭാരതി എം എൽ എ അങ്കമാലിയിൽ എത്തിയത്.
പഞ്ചാബിലും ഗോവയിലും ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തും എന്ന് സോംനാഥ് ഭാരതി ഉറപ്പിച്ചു പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയത്തെയും നേതാക്കളെയും ജനങ്ങൾക്കു മടുത്തിരിക്കുന്നു. ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ ഒത്തു കളിച്ചു അഴിമതിക്കാരും ക്രിമിനലുകളും ഇപ്പോഴും രക്ഷപ്പെടുകയാണ്. അഴിമതിക്കാരെ ജയിലിൽ അടക്കുമെന്നു ഉറപ്പിച്ചു പറയാൻ ഇന്ന് ആം ആദ്മി പാർട്ടിക്ക് മാത്രമേ കഴിയൂ.
തിരെഞ്ഞെടുപ്പ് മാനിഫെസ്റ്റോ ജനങ്ങളുമായുള്ള നിയമപരമായ കരാറാണ് എന്ന് നിയമസഭയിൽ പ്രഖ്യാപിക്കാൻ ധൈര്യം കാട്ടിയതു ആം ആദ്മി പാർട്ടി മാത്രമാണ്. മറ്റുല്ലവർക്കെല്ലാം അത് കേവലം തിരെഞ്ഞെടുപ്പ് ജയത്തിനുള്ള വാക്ൾധാനങ്ങൾ മാത്രമാണ്.
പത്ര സമ്മേളനത്തിൽ അഡ്വ സോമനാഥ് ഭാരതി, സി ആർ നീലകണ്ഠൻ ( സംസ്ഥാന കൺവീനർ ), ഗിരീഷ് ചൗധരി ( സംസ്ഥാന നിരീക്ഷകൻ ) പോൾ ജോസെഫ് ( സംസ്ഥാന ട്രെഷറർ) ഷക്കീർ അലി ( ജില്ലാ കൺവീനർ) എന്നിവർ പങ്കെടുത്തു.