- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മി പാർട്ടിക്കു തലവേദന വിട്ടൊഴിയുന്നില്ല; പാർട്ടി നേതൃത്വത്തെ വിമർശിച്ചുള്ള പഞ്ചാബ് എംപിയുടെ ഫോൺ സന്ദേശം പുറത്ത്
ജലന്ധർ: ദേശീയ തലത്തിൽ ആം ആദ്മി പാർട്ടിയിലുണ്ടായ കലഹം സംസ്ഥാന ഘടകങ്ങളിലേക്കും വ്യാപിക്കുന്നു. സംസ്ഥാന നേതൃത്വത്തെയും പാർട്ടി നേതാക്കളെയും വിമർശിച്ച് പഞ്ചാബിലെ ആം ആദ്മി പാർട്ടി എംപി രംഗത്ത്. എംപിമാരായ ഭഗ്‌വന്ത് മനും ഡോ. ധർവീര ഗാന്ധിയും നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് പഞ്ചാബിലും കലഹം രൂക്ഷമാണെന്നു പുറത്തറിഞ്ഞത്. പാർട്ടി

ജലന്ധർ: ദേശീയ തലത്തിൽ ആം ആദ്മി പാർട്ടിയിലുണ്ടായ കലഹം സംസ്ഥാന ഘടകങ്ങളിലേക്കും വ്യാപിക്കുന്നു. സംസ്ഥാന നേതൃത്വത്തെയും പാർട്ടി നേതാക്കളെയും വിമർശിച്ച് പഞ്ചാബിലെ ആം ആദ്മി പാർട്ടി എംപി രംഗത്ത്.
എംപിമാരായ ഭഗ്‌വന്ത് മനും ഡോ. ധർവീര ഗാന്ധിയും നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് പഞ്ചാബിലും കലഹം രൂക്ഷമാണെന്നു പുറത്തറിഞ്ഞത്. പാർട്ടി നേതൃത്വത്തെ വിമർശിക്കുന്ന ഭഗ്‌വന്തിന്റെ സംഭാഷണം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ അദ്ദേഹത്തിനെതിരേ പ്രതിഷേധവും ശക്തമായി.
പഞ്ചാബിലെ പാർട്ടിയുടെ കടിഞ്ഞാൺ എംപിമാരായ നമ്മുടെ കൈയിലായിരിക്കണമെന്നാണ് ഭഗ്‌വന്ത് മൻ പറയുന്നത്. നേതാക്കന്മാരായ എച്ച്.എസ്. ഫൂൽക്കാ, സംസ്ഥാന കൺവീനർ സുചാ സിങ് എന്നിവർ തങ്ങൾക്കെതിരേ (പഞ്ചാബിൽനിന്നുള്ള ആംആദ്മി എംപിമാർക്കെതിരേ) ഗൂഢാലോചന മെനയുകയാണ്. ജനങ്ങൾ വോട്ട് ചെയ്തത് ചൂല് (പാർട്ടി ചിഹ്നം) നോക്കിയല്ല. വ്യക്തികളെ നോക്കിയാണെന്നും ഭഗ്‌വന്ത് പറയുന്നു.
പ്രസംഗം പ്രചരിച്ചതിനെ തുടർന്ന് ജലന്ധറിലെ പാർട്ടി ആസ്ഥാനത്തേക്കു മാർച്ച് നടത്തിയ പ്രവർത്തകർ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. ആം ആദ്മി പാർട്ടിക്ക് ആകെയുള്ള നാല് എംപിമാരും പഞ്ചാബിൽനിന്നാണ്. സധു സിങ്, ഹരീന്ദർ സിങ് ഖൽസ എന്നിവരാണു മറ്റ് എംപിമാർ.

