പാചക വാതക സബ്‌സിഡി പിൻവലിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം, ജനദ്രോഹപ രമാണെന്ന് ആം ആദ്മി പാർട്ടി. സർക്കാരിന്റെ ചങ്ങാത്ത മുതലാളിത്തതീരുമാനത്തിൽ പ്രതിഷേധിച്ച് ആദ്മി പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന,പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം നഗരത്തിൽ സെൻട്രൽ പോസ്റ്റ് ഓഫീസിലേക്ക്മാർച്ച് നടത്തി.

മാർച്ചിൽ സംസ്ഥാന കണ്വീനർ സി ആർ നീലകണ്ഠൻ, ആം ആദ്മി പാർട്ടി സംസ്ഥാന സമിതിഅംഗം ഷകീർ അലി, ജില്ലാ സെക്രട്ടറി ജെബിൻ ജോസ് തുടങ്ങി നിരവധി നേതാക്കളുംപ്രവർത്തകരും പങ്കെടുത്തു.എൽ പി ജി സബ്‌സിഡി പിൻവലിക്കുക എന്ന ജനദ്രോഹ നടപടി പിൻവലിക്കണം എന്ന്മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടാത്തത് അത്ഭുതകരമാണ് എന്ന് കണ്വീനർ സി ആർ നീലകണ്ഠൻ ജാഥ ഉല്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.