- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന നന്ദിഗ്രാം ശൈലി ഇടതുപക്ഷം ഉപേക്ഷിക്കണം; മൂന്നര പതിറ്റാണ്ടു ഭരിച്ച പശ്ചിമ ബംഗാളിൽ ഇടതുപക്ഷം തൂത്തെറിയപ്പെട്ട കാര്യം പിണറായിസർക്കാർ ഓർക്കുന്നതു നന്ന്: കൂടംകുളം സമരത്തെ അടിച്ചമർത്താനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാർട്ടി രംഗത്ത്
കോട്ടയം: ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന നന്ദിഗ്രാം ശൈലി ഇടതുപക്ഷം ഉപേക്ഷിക്കണമെന്ന് ആം ആദ്മി പാർട്ടി കേരള ഘടകം. മൂന്നര പതിറ്റാണ്ടു ഭരിച്ച പശ്ചിമ ബംഗാളിൽ ഇടതുപക്ഷം തൂത്തെറിയപ്പെട്ട കാര്യം പിണറായി സർക്കാർ ഓർക്കുന്നതു നന്നാണെന്നും എഎപി നേതാക്കൾ ചൂണ്ടിക്കാട്ടി. കൂടംകുളം പവർ ഹൈവേ പദ്ധതിയുടെ പേരിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലായി പതിനായിരക്കണക്കിനു മനുഷ്യരെ ബാധിക്കുന്നതും രണ്ടരലക്ഷത്തോളം റബ്ബർ മരങ്ങൾ വെട്ടിമാറ്റുന്നതുമായ നടപടിക്കെതിരെ 11 വർഷമായി നടന്നുവരുന്ന സമരം അടിച്ചമർത്താനുള്ള ഇടതുപക്ഷ സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ നിലകൊള്ളുമെന്നും എഎപി നേതാക്കൾ പറഞ്ഞു. എഎപി കോട്ടയം ജില്ലാ കൺവീനർ ജോബി ജോസഫ്, പാലാ മണ്ഡലം കണ്ഡലം ലിജോ എന്നിവരടക്കം പത്തുപേരെ അന്യായമായി അറസ്റ്റ് ചെയ്തു തടവിൽ വച്ച പൊലീസ് നടപടിയിൽ പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി. ജനകീയസമരങ്ങളെ അടിച്ച ർത്തി നന്ദിഗ്രാമിലും സിംഗൂരിലും ജനങ്ങളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതിന്റെ ഫലമായി മൂന്നര പതിറ്റാണ്ടു ഭരിച്ച പശ്ചിമ ബം
കോട്ടയം: ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന നന്ദിഗ്രാം ശൈലി ഇടതുപക്ഷം ഉപേക്ഷിക്കണമെന്ന് ആം ആദ്മി പാർട്ടി കേരള ഘടകം. മൂന്നര പതിറ്റാണ്ടു ഭരിച്ച പശ്ചിമ ബംഗാളിൽ ഇടതുപക്ഷം തൂത്തെറിയപ്പെട്ട കാര്യം പിണറായി സർക്കാർ ഓർക്കുന്നതു നന്നാണെന്നും എഎപി നേതാക്കൾ ചൂണ്ടിക്കാട്ടി.
കൂടംകുളം പവർ ഹൈവേ പദ്ധതിയുടെ പേരിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലായി പതിനായിരക്കണക്കിനു മനുഷ്യരെ ബാധിക്കുന്നതും രണ്ടരലക്ഷത്തോളം റബ്ബർ മരങ്ങൾ വെട്ടിമാറ്റുന്നതുമായ നടപടിക്കെതിരെ 11 വർഷമായി നടന്നുവരുന്ന സമരം അടിച്ചമർത്താനുള്ള ഇടതുപക്ഷ സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ നിലകൊള്ളുമെന്നും എഎപി നേതാക്കൾ പറഞ്ഞു. എഎപി കോട്ടയം ജില്ലാ കൺവീനർ ജോബി ജോസഫ്, പാലാ മണ്ഡലം കണ്ഡലം ലിജോ എന്നിവരടക്കം പത്തുപേരെ അന്യായമായി അറസ്റ്റ് ചെയ്തു തടവിൽ വച്ച പൊലീസ് നടപടിയിൽ പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി.
ജനകീയസമരങ്ങളെ അടിച്ച ർത്തി നന്ദിഗ്രാമിലും സിംഗൂരിലും ജനങ്ങളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതിന്റെ ഫലമായി മൂന്നര പതിറ്റാണ്ടു ഭരിച്ച പശ്ചിമ ബംഗാളിൽ ഇടതുപക്ഷം തൂത്തെറിയപ്പെട്ട കാര്യം പിണറായി സർക്കാർ ഓർക്കുന്നത് നന്നെന്നും എഎപി കുറ്റപ്പെടുത്തി.
ഇടമൺ - കൊച്ചി പവർ ഹൈവേക്കു വേണ്ടി 149 കി.മീറ്റർദൂരം 49 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുക വഴി രണ്ടരലക്ഷം റബ്ബർ മരങ്ങളാണു വെട്ടേണ്ടിവരുന്നത്. ഈ ഭൂമിയുടെ 85 ശതമാനവും ചെറുകിട റബ്ബർ കർഷകരുടെ ഭൂമിയാണ്. അവരുടെ വീടുകൾ പൊളിക്കേണ്ടി വരുന്നു. മാത്രമല്ല കർഷകരുടെ ജീവനോപാധികളും നഷ്ടമാകുന്നു. അവരെ ആത്മഹത്യയിലേക്കു വരെ നയിക്കാവുന്ന ഈ പദ്ധതിയുടെ പാരിസ്ഥിതിക സാമൂഹ്യാഘാത പഠനം നടത്തണം എന്ന ആവശ്യംപോലും അംഗീകരിക്കാൻ സംസ്ഥാന സർക്കാരോ പവർഗ്രിഡ് കോർപ്പറേഷനോ തയാറാകുന്നില്ല. ഈ പദ്ധതി ഇത്ര മാത്രം വിനാശകരമാണെന്ന സത്യം അധികൃതർ ഉന്നതങ്ങളിൽ അറിയിച്ചിട്ടില്ലെന്നതാണ് ഇവരുടെ അവസ്ഥ ഗുരുതരമാകാൻകാരണം. 1780 ഏക്കർ ഭൂമിയാണ് ഇങ്ങനെ തരിശാക്കപ്പെടുക. ലോകമാകെ കാർബൺ ആഗീരണത്തിനു മരംവച്ചു പിടിപ്പിക്കുമ്പോൾ ഇവിടെ രണ്ടരലക്ഷം മരങ്ങൾ വെട്ടിനശിപ്പിക്കുകയാണ്.
ബദലായി ഭൂമിക്കടിയിലൂടെ ദേശീയ സംസ്ഥാന പാതകൾക്കരികിലൂടെ ഇതേ പവർ ഹൈവേ കൊണ്ടുപോകാനുള്ള സാദ്ധ്യതയുണ്ട്. അത് പരിശോധിക്കപ്പെടണം. ഇതേ പവർഗ്രിഡ് കോർപറേഷൻ തന്നെ കോയമ്പത്തൂർ മുതൽ തൃശ്ശൂരിലെ മാടക്കത്രവരെയുള്ള ഭാഗത്ത് ഭൂഗർഭ കേബിളാണ് ഇട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ 11 വർഷമായി ഇന്നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം ഇടതുപക്ഷസർക്കാർ പരിഗണിക്കണമെന്നും ബദൽ മാർഗങ്ങൾ ആവഷ്‌കരിക്കാൻ പവർഗ്രിഡ് കോർപറേഷനു മേൽ സമ്മർദ്ദം ചെലുത്തണമെന്നും ആം ആദ്മി പാർട്ടിആവശ്യപ്പെട്ടു. ഈ സമരത്തിൽ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് ആം ആദ്മി പാർട്ടി സമ്പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു.



