കൊച്ചി: പശ്ചിമഘട്ട രക്ഷാ യാത്രയ്ക്ക് ആം ആദ്മി പാർട്ടി എറണാകുളത്ത് സ്വീകരണം നൽകും. ഇന്ന് വൈകുന്നേരം മൂന്നിന് എറണാകുളം മംഗളവനം പ്രദേശത്ത് എത്തുന്ന യാത്രയെ ആം ആദ്മി പാർട്ടി പ്രവർത്തകർ സ്വീകരിക്കും. ഓഗസ്റ്റ് 16ന് കാസർഗോഡ് നിന്ന് തുടങ്ങിയ യാത്ര ഒക്ടോബർ 16ന് തിരുവനന്തപുരത്ത് സമാപിക്കും.

പ്രകൃതിക്കു വേണ്ടിയുള്ള കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന പോരാട്ടങ്ങളെ കാണാനും ഏകോപിപ്പിക്കാനും സംവാദങ്ങൾ ഉയർത്താനും വേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമാണ് പശ്ചിമഘട്ട രക്ഷായാത്ര.