- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ ഒരു ഹിന്ദു പാക്കിസ്ഥാനക്കാൻ ബിജെപി ശ്രമിക്കുന്നു: അശുതോഷ്
കൊച്ചി: ഇന്ത്യയെ വർഗീയമായി വിഭജിച്ചു ഒരു ഹിന്ദു പാക്കിസ്ഥാൻ ആക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ദേശീയ രാഷ്ട്രീയ സമിതി അംഗം അശുതോഷ് പറഞ്ഞു. കൊച്ചിയിൽ നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തെ തന്നെ പൂർണമായി നിഷേധിക്കുകയാണ് സംഘപരിവാർ ചെയ്യുന്നത്. ആയിരക്കണക്കിന് വര്ഷങ്ങളായി നിലനിൽക്കുന്ന വൈവിധ്യങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കാനും എല്ലാവർക്കുമേലും ഭക്ഷണത്തിലും വസ്ത്രത്തിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ഉള്ള തങ്ങളുടെ നിലപാട് അടിച്ചേൽപ്പിക്കാനും ശ്രമിക്കുക വഴി ഇന്ത്യയുടെ ജനാധിപത്യവും ഭരണഘടനയും പോലും നിലനിൽക്കാൻ സാധ്യതയില്ലെന്നാണ് ബിജെപി ഭരണം നടത്തുന്ന ഭീഷണി എന്നതിനാൽ അതിനെതിരെ വിശാല ജനാധിപത്യപ്രതിരോധം ഉയർന്നു വരേണ്ടതുണ്ട്. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രവും സംഘപരിവാറിന്റെ ഹിംസക്കെതിരെ പ്രതിഹിംസാ പ്രയോഗിക്കുന്നതും വഴി ഇടതുപക്ഷം സ്വയം ദുര്ബലമാക്കപ്പെടുന്നു. കേവല കക്ഷികൾ തമ്മിലുള്ള ഐക്യത്തിന് പകരം രാഷ്ട്രീയവും സാം
കൊച്ചി: ഇന്ത്യയെ വർഗീയമായി വിഭജിച്ചു ഒരു ഹിന്ദു പാക്കിസ്ഥാൻ ആക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ദേശീയ രാഷ്ട്രീയ സമിതി അംഗം അശുതോഷ് പറഞ്ഞു. കൊച്ചിയിൽ നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ചരിത്രത്തെ തന്നെ പൂർണമായി നിഷേധിക്കുകയാണ് സംഘപരിവാർ ചെയ്യുന്നത്. ആയിരക്കണക്കിന് വര്ഷങ്ങളായി നിലനിൽക്കുന്ന വൈവിധ്യങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കാനും എല്ലാവർക്കുമേലും ഭക്ഷണത്തിലും വസ്ത്രത്തിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ഉള്ള തങ്ങളുടെ നിലപാട് അടിച്ചേൽപ്പിക്കാനും ശ്രമിക്കുക വഴി ഇന്ത്യയുടെ ജനാധിപത്യവും ഭരണഘടനയും പോലും നിലനിൽക്കാൻ സാധ്യതയില്ലെന്നാണ് ബിജെപി ഭരണം നടത്തുന്ന ഭീഷണി എന്നതിനാൽ അതിനെതിരെ വിശാല ജനാധിപത്യപ്രതിരോധം ഉയർന്നു വരേണ്ടതുണ്ട്.
കാലഹരണപ്പെട്ട പ്രത്യയശാസ്ത്രവും സംഘപരിവാറിന്റെ ഹിംസക്കെതിരെ പ്രതിഹിംസാ പ്രയോഗിക്കുന്നതും വഴി ഇടതുപക്ഷം സ്വയം ദുര്ബലമാക്കപ്പെടുന്നു. കേവല കക്ഷികൾ തമ്മിലുള്ള ഐക്യത്തിന് പകരം രാഷ്ട്രീയവും സാംസ്കാരികവും ആയ എല്ലാ വൈവിധ്യങ്ങളെയും അംഗീകരിക്കുന്ന ഒരു ജനാധിപത്യ പ്രതിരോധഐക്യനിരയാണ് രൂപപ്പെട്ടു വരേണ്ടത് എന്നദ്ദേഹം പറഞ്ഞു.
ഹിന്ദുത്വമെന്നു ആർ എസ എസിന്റെ നിലപാടുകളെ വിശേഷിപ്പിക്കുന്നത് തന്നെ ശരിയല്ലെന്ന് പരിപാടിയിൽ പങ്കെടുത്ത ഡൽഹി എം എൽ എ യും മുൻ മന്ത്രിയുമായ ആം ആദ്മി നേതാവ് സോംനാഥ് ഭാരതി പറഞ്ഞു.ആം ആദ്മി പാർട്ടി സംസ്ഥാന കൺ വീനർ സി ആർ നീലകണ്ഠൻ പരിപാടിയിൽ പങ്കെടുത്തു.