- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിത ട്രിബ്യൂണലിന്റെ തീരുമാനം ഇടതു സർക്കാരിനു മറ്റൊരു തിരിച്ചടി: ആം ആദ്മി പാർട്ടി
കൊച്ചി: മലിനീകരണ നിയന്ത്രണ ബോര്[ഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സജീവനെ മാറ്റാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് ആം ആദ്മി പാർട്ടി. ബോർഡിന്റെ തീരുമാനം നീതിയുടെ വിജയം എന്നു തന്നെ കാണുന്നുവെന്നും എഎപി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോര്ഡഡിന്റെ അധ്യക്ഷ സ്ഥാനത്ത് 2010 മുതൽ ഇരിക്കുന്ന സജീവൻ ദേശീയ ഹരിത ട്രിബ്യൂണലിന്റെ എല്ലാവിധ നിർദേശങ്ങളും ലംഘിച്ചു കൊണ്ട് ആണ് ആ സ്ഥാനത്ത് തുടർന്നിരുന്നതെന്ന് എഎപി ആരോപിച്ചു. 2016 ൽ കൃത്യമായും ഹരിത ട്രിബ്യൂണൽ ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെയർമാന്റെ യോഗ്യതകൾ എന്തായിരിക്കണം, അതിനു വേണ്ടി ഒരു വിജ്ഞാപനം സംസ്ഥാന സർക്കാർ പുറപ്പെടുവിക്കണം, ആ വിജ്ഞാപനം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തി മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ ചെയർമാനെ നിയമിക്കണം എന്നിവയാണ്. മാത്രവുമല്ല ഒരു ടേം ഇരുന്ന ആൾക്ക്, വീണ്ടും ആ പദവി കൊടുക്കാൻ പാടില്ലെന്നുമുണ്ട്. 6 വർഷം കഴിഞ്ഞിട്ടും, മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെയർമാൻ സ
കൊച്ചി: മലിനീകരണ നിയന്ത്രണ ബോര്[ഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സജീവനെ മാറ്റാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് ആം ആദ്മി പാർട്ടി. ബോർഡിന്റെ തീരുമാനം നീതിയുടെ വിജയം എന്നു തന്നെ കാണുന്നുവെന്നും എഎപി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോര്ഡഡിന്റെ അധ്യക്ഷ സ്ഥാനത്ത് 2010 മുതൽ ഇരിക്കുന്ന സജീവൻ ദേശീയ ഹരിത ട്രിബ്യൂണലിന്റെ എല്ലാവിധ നിർദേശങ്ങളും ലംഘിച്ചു കൊണ്ട് ആണ് ആ സ്ഥാനത്ത് തുടർന്നിരുന്നതെന്ന് എഎപി ആരോപിച്ചു.
2016 ൽ കൃത്യമായും ഹരിത ട്രിബ്യൂണൽ ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെയർമാന്റെ യോഗ്യതകൾ എന്തായിരിക്കണം, അതിനു വേണ്ടി ഒരു വിജ്ഞാപനം സംസ്ഥാന സർക്കാർ പുറപ്പെടുവിക്കണം, ആ വിജ്ഞാപനം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തി മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ ചെയർമാനെ നിയമിക്കണം എന്നിവയാണ്. മാത്രവുമല്ല ഒരു ടേം ഇരുന്ന ആൾക്ക്, വീണ്ടും ആ പദവി കൊടുക്കാൻ പാടില്ലെന്നുമുണ്ട്. 6 വർഷം കഴിഞ്ഞിട്ടും, മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത്, വീണ്ടും തുടരാൻ ഇദ്ദേഹത്തിന് എന്തിനാണ് ഇടതു പക്ഷ സർക്കാര് അനുമതി നല്കിയത് എന്ന ചോദ്യം വളരെ പ്രസക്തം ആണെന്നും എഎപി ആരോപിക്കുന്നു.
എന്തുകൊണ്ട് ദേശീയ ഹരിത ട്രിബ്യൂണൽ പറഞ്ഞതനുസരിച്ച്, ഒരു വിജ്ഞാപനം പുറപ്പെടുവിക്കുവാൻ, സർക്കാർ തയ്യാറായില്ല എന്നതും പ്രധാനമാണ്. യോഗ്യത ഇല്ലാത്ത ഒരാളെ ഒന്നര വർഷത്തിലതികം നിർണ്ണായകമായ ഒരു സ്ഥാനത്ത് ഇരുത്തുക വഴി, ഈ സർക്കാരിന്റെ പരിസ്ഥിതി നയം എന്താണെന്ന്, വ്യക്തമാവുന്നു. ഇടതുപക്ഷ സർക്കാരിന്റെ പരിസ്ഥിതി നയം പരിസ്ഥിതി നാശത്തിന്റെ നയം ആണ് എന്ന് വ്യക്തമായി പറയേണ്ടിയിരിക്കുന്നു പരിസ്ഥിതി അവാര്ഡുകൾ പ്രഖ്യാപിച്ചതിൽ, ഇദ്ദേഹത്തിന്റെ കൈകടത്തലുകൾ ഏറെ ഉണ്ട് എന്ന് ആരോപണം ഉയർന്നിട്ടിണ്ട്. അതും പരിശോധിക്കപ്പെടണം. കാരണം നിരന്തരമായി പരിസ്ഥിതി മലിനീകരണം നടത്തുന്ന കമ്പനികൾക്ക് തന്നെ അവാർഡ് കൊടുക്കുക എന്ന രീതി ഇദ്ദേഹം ചെയർമാൻ ആയിരിക്കുമ്പോള് അവിടെ നടന്നിട്ടുണ്ട്, അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഒരു കാര്യം അന്വേഷിക്കാൻ കേരള സർക്കാർ തയ്യാറാവില്ല, പക്ഷെ അതിനു ഹരിത ട്രിബ്യൂണലിനെയോ, ഹൈക്കൊടതിയെയോ സമീപിക്കുന്നതാണ് എന്നും ആം ആദ്മി പാര്ട്ടി അറിയിക്കുന്നു.