- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശങ്കർ റെഡ്ഡി ഐപിഎസിനെ സസ്പെൻഡ് ചെയ്തു കേസെടുക്കണമെന്ന് ആം ആദ്മി പാർട്ടി
കൊച്ചി: കെ എം മാണിക്കെതിരെയുള്ള ബാർ കോഴ കേസ് വിജിലൻസ് ഡിജിപി ആയിരുന്ന എൻ.ശങ്കർ റെഡ്ഡി ഐപിഎസ് അട്ടിമറിച്ചു എന്ന അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ആർ.സുകേശൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സത്യവാങ്മൂലം നൽകുകയും അത് പരിഗണിച്ച കോടതി തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ എൻ.ശങ്കർ റെഡ്ഡി ഐപിഎസിനെതിരെ എഫ്‌ഐആർ റെജിസ്റ്റർ ചെയ്യണമെന്നും , അന്വേഷണ വിദേയമായി സർവീസിൽ നിന്ന് സസ്‌പ്പെൻഡ് ചെയ്യണമെന്നും ആം ആദ്മി പാർട്ടി ആവശ്യപെട്ടു. ബാർ കോഴ കേസ് പുതിയ സംഘത്തെക്കൊണ്ട് പുനരന്വേഷിക്കണം. വിജിലൻസ് ഡിജിപിക്കെതിരെ കേസ് കീഴ് ഉദ്യോഗസ്ഥൻ അട്ടിമറി ആരോപണം ഉന്നയിച്ചു വിജിലൻസ് കോടതിയിൽ സത്യവാങ്മൂലം നൽകുന്നത് കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത കാര്യമാണ്. മാണിയുമായി പിണറായിയും കൂട്ടരും ഒത്തുകളിക്കുന്നു എന്ന സംശയം നിലനിൽക്കുന്നതിനാൽ ഈ കേസ് ഇനിയും അട്ടിമറിക്ക പെടാൻ ഉള്ള സാധ്യത ഉണ്ട്. അതുകൊണ്ടു തുടരന്വേഷണം കോടതി നിരീക്ഷണത്തിൽ വേണമെന്ന് ആവശ്യപെടുന്നു.വിജിലൻസ് വകുപ്പു ഉടച്ചു വാർക്കണം എന്ന ജസ്റ്റിസ് അലക്‌സാണ്ടർ തോ
കൊച്ചി: കെ എം മാണിക്കെതിരെയുള്ള ബാർ കോഴ കേസ് വിജിലൻസ് ഡിജിപി ആയിരുന്ന എൻ.ശങ്കർ റെഡ്ഡി ഐപിഎസ് അട്ടിമറിച്ചു എന്ന അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ആർ.സുകേശൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സത്യവാങ്മൂലം നൽകുകയും അത് പരിഗണിച്ച കോടതി തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ എൻ.ശങ്കർ റെഡ്ഡി ഐപിഎസിനെതിരെ എഫ്‌ഐആർ റെജിസ്റ്റർ ചെയ്യണമെന്നും , അന്വേഷണ വിദേയമായി സർവീസിൽ നിന്ന് സസ്‌പ്പെൻഡ് ചെയ്യണമെന്നും ആം ആദ്മി പാർട്ടി ആവശ്യപെട്ടു.
ബാർ കോഴ കേസ് പുതിയ സംഘത്തെക്കൊണ്ട് പുനരന്വേഷിക്കണം. വിജിലൻസ് ഡിജിപിക്കെതിരെ കേസ് കീഴ് ഉദ്യോഗസ്ഥൻ അട്ടിമറി ആരോപണം ഉന്നയിച്ചു വിജിലൻസ് കോടതിയിൽ സത്യവാങ്മൂലം നൽകുന്നത് കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത കാര്യമാണ്. മാണിയുമായി പിണറായിയും കൂട്ടരും ഒത്തുകളിക്കുന്നു എന്ന സംശയം നിലനിൽക്കുന്നതിനാൽ ഈ കേസ് ഇനിയും അട്ടിമറിക്ക പെടാൻ ഉള്ള സാധ്യത ഉണ്ട്. അതുകൊണ്ടു തുടരന്വേഷണം കോടതി നിരീക്ഷണത്തിൽ വേണമെന്ന് ആവശ്യപെടുന്നു.
വിജിലൻസ് വകുപ്പു ഉടച്ചു വാർക്കണം എന്ന ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്‌റെറെ ഹൈക്കോടതി വിധി പുതിയ സർക്കാർ നടപ്പിലാക്കണം. കെഎം മാണിക്കും അദ്ദേഹത്തെ വഴിവിട്ട് സഹായിച്ച രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖർക്കെതിരെയും സർക്കാർ നിയമപരമായ നടപടികൾ എടുത്തില്ലെങ്കിൽ അതിനെതിരെ പാർട്ടി ശക്തമായ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്നും ആം ആദ്മി പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.