- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവയിൽ താരമായി കെജരീവാളിന്റെ രണ്ടാം തേരോട്ടം; 40-ൽ 35 സീറ്റും ആം ആദ്മി നേടുമെന്ന് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി; കോൺഗ്രസ്സിനും ബിജെപിക്കും ആശങ്ക
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കൈവരിച്ചതുപോലൊരു വൻ വിജയം ആവർത്തിക്കുമെന്ന ശുഭപ്രതീക്ഷയോടെ അരവിന്ദ് കെജരീവാളും ആം ആദ്മി പാർട്ടിയും ഗോവയിൽ കണ്ണുവെക്കുന്നു. ഗോവ നിയമസഭയിലെ 40-ൽ 35 സീറ്റുകളും നേടുമെന്ന് പനാജിയിൽ എത്തിയ കെജരീവാൾ പറഞ്ഞു. കോൺഗ്രസ്സിന്റെയും ബിജെപിയുടെയും പ്രതീക്ഷകൾ തകർത്തുകൊണ്ടായിരിക്കും ആം ആദ്മിയുടെ മുന്നേറ്റമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ കെജരീവാൾ ഗോവയിലെ മീൻപിടിത്തക്കാരുമായാണ് കൂടുതൽ സമയവും ചെലവഴിച്ചത്. ഗോവയിൽനിന്നുതന്നെ ആം ആദ്മിക്ക് നേതാക്കൾ ഉയർന്നുവരുമെന്നും കെജരീവാൾ പറഞ്ഞു. കെജരീവാളല്ല, ആം ആദ്മി എന്ന വികാരമാണ് വലുത്. ഞാനൊരു സാധാരണ മനുഷ്യൻ മാത്രമാണ്. ഡൽഹിയിലിരുന്ന് ഇവിടുത്തെ കാര്യങ്ങൾ നിയന്ത്രിക്കാനാവില്ല. അതിന് ശേഷിയുള്ളവർ ഗോവയിൽനിന്നുതന്നെ ഉയർന്നുവരും-കെജരീവാൾ പറഞ്ഞു. ബിജെപിയും കോൺഗ്രസ്സും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് ഗോവയിലെ ജനങ്ങൾ കണ്ടുകഴിഞ്ഞു. പൊതുസമൂഹത്തിനുമുന്നിൽ ഇരുവരും ശക്തമായ ഏറ്റുമുട്ടലിലാണ്. എന്നാൽ, പിന്നണിയിൽ രഹസ്യമായി കൂടിക്കാഴ്ച നട

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കൈവരിച്ചതുപോലൊരു വൻ വിജയം ആവർത്തിക്കുമെന്ന ശുഭപ്രതീക്ഷയോടെ അരവിന്ദ് കെജരീവാളും ആം ആദ്മി പാർട്ടിയും ഗോവയിൽ കണ്ണുവെക്കുന്നു. ഗോവ നിയമസഭയിലെ 40-ൽ 35 സീറ്റുകളും നേടുമെന്ന് പനാജിയിൽ എത്തിയ കെജരീവാൾ പറഞ്ഞു.
കോൺഗ്രസ്സിന്റെയും ബിജെപിയുടെയും പ്രതീക്ഷകൾ തകർത്തുകൊണ്ടായിരിക്കും ആം ആദ്മിയുടെ മുന്നേറ്റമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ കെജരീവാൾ ഗോവയിലെ മീൻപിടിത്തക്കാരുമായാണ് കൂടുതൽ സമയവും ചെലവഴിച്ചത്. ഗോവയിൽനിന്നുതന്നെ ആം ആദ്മിക്ക് നേതാക്കൾ ഉയർന്നുവരുമെന്നും കെജരീവാൾ പറഞ്ഞു.
കെജരീവാളല്ല, ആം ആദ്മി എന്ന വികാരമാണ് വലുത്. ഞാനൊരു സാധാരണ മനുഷ്യൻ മാത്രമാണ്. ഡൽഹിയിലിരുന്ന് ഇവിടുത്തെ കാര്യങ്ങൾ നിയന്ത്രിക്കാനാവില്ല. അതിന് ശേഷിയുള്ളവർ ഗോവയിൽനിന്നുതന്നെ ഉയർന്നുവരും-കെജരീവാൾ പറഞ്ഞു.
ബിജെപിയും കോൺഗ്രസ്സും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് ഗോവയിലെ ജനങ്ങൾ കണ്ടുകഴിഞ്ഞു. പൊതുസമൂഹത്തിനുമുന്നിൽ ഇരുവരും ശക്തമായ ഏറ്റുമുട്ടലിലാണ്. എന്നാൽ, പിന്നണിയിൽ രഹസ്യമായി കൂടിക്കാഴ്ച നടത്തുകയും ഇടപാടുകൾ ഉറപ്പിക്കുകയും ചെയ്യുന്നു. ജനങ്ങളാണ് ഈ കള്ളക്കളിയുടെ ഇരകളെന്നും ഡൽഹി മുഖ്യൻ പറഞ്ഞു.
ആം ആദ്മി ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്ന് കെജരീവാൾ പറഞ്ഞു. അത് അഴിമതിക്കെതിരായ വിപ്ലവമാണ്. ഡൽഹിയിലെ പാവപ്പെട്ടവർക്ക് തുല്യമാണ് ഗോവയിലെ മീൻപിടിത്തക്കാരെന്ന് പറഞ്ഞ കെജരീവാൾ അവരുടെ ജീവിക്കാനുള്ള അവകാശം മാറിമാറി വരുന്ന സർക്കാരുകൾ ഇല്ലാതാക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഉപജീവനത്തിനുവേണ്ടി കഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു ഡൽഹിയിലെ പാവപ്പെട്ടവർ. അവർക്ക് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തിയത് ആം ആദ്മി സർക്കാരാണ്. ആരുടെയും ഉപജീവനം ഇല്ലാതാക്കില്ലെന്നും വീടുകൾ പൊളിക്കില്ലെന്നുമായിരുന്നു എഎപിയുടെ വാഗ്ദാനം. അത് പാലിച്ചുവെന്നും കെജരീവാൾ പറഞ്ഞു.

