- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഷാരൂഖ് ഖാനും സച്ചിൻ തെണ്ടുൽക്കറുമൊക്കെ എത്തിയാലും സ്റ്റേജിൽ കേറ്റാതെ സദസ്സിലിരുത്തുന്ന സ്‌കൂൾ ഇന്ത്യയിലുണ്ടാകുമോ? മുംബൈയിലെ ഈ സ്കൂളിൽ ഇവരൊക്കെ വെറും കാഴ്ചക്കാർ മാത്രം; താരമായത് ആരാധ്യ ബച്ചൻ
അമിതാബ് ബച്ചന്റെയും ജയ ബച്ചന്റെയും പേരക്കുട്ടി. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകൾ. ആരാധ്യ വേദിയിൽ താരമായതിന് കാരണം വേറെ തിരയണോ? രക്തത്തിൽത്തന്നെ അഭിനയവും പ്രതിഭയും അലിഞ്ഞുചേർന്നിട്ടുള്ള ആരാധ്യയുടെ സ്‌കൂൾ ഡേ ആഘോഷങ്ങളുടെ വീഡിയോയാണിപ്പോൾ വൈറലായിരിക്കുന്നത്. സ്‌കൂളിലെ വേദിയിൽ ആരാധ്യ തകർത്താടിയപ്പോൾ, കാഴ്ചക്കാരുടെ കൂട്ടത്തിലായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കുമൊക്കെ സ്ഥാനം. അഭിഷേകിന്റെ അമ്മ ജയ ബച്ചനും ഐശ്വര്യയുടെ അമ്മ ബ്രിന്ദ റായിയും ചടങ്ങിനെത്തിയിരുന്നു. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ സിനിമയുടെ ഷൂട്ടിങ്ങിൽ പങ്കെടുക്കുകയായിരുന്ന അമിതാബ് ബച്ചന് ചടങ്ങിൽ പങ്കെടുക്കാനായില്ല. എങ്കിലും തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധ്യയുടെ സ്‌കൂൾ ഡേ ചിത്രങ്ങൾ അദ്ദേഹം ഷെയർ ചെയ്തു. ആരാധ്യയുടെ സ്‌കൂൾ ഡേ ദിനാഘോഷങ്ങൾ കാണാൻ അതിപ്രശസ്തർ വേറെയുമുണ്ടായിരുന്നു. ബിസിനസ് രാജാവ് മുകേഷ് അംബാനി, സച്ചിൻ തെണ്ടുൽക്കറുട ഭാര്യ അഞ്ജലി തെണ്ടുൽക്കർ, എന്നിവരും എത്തിയിരുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂൾ. ഷാരൂഖ് ഖാന്റെ
അമിതാബ് ബച്ചന്റെയും ജയ ബച്ചന്റെയും പേരക്കുട്ടി. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകൾ. ആരാധ്യ വേദിയിൽ താരമായതിന് കാരണം വേറെ തിരയണോ? രക്തത്തിൽത്തന്നെ അഭിനയവും പ്രതിഭയും അലിഞ്ഞുചേർന്നിട്ടുള്ള ആരാധ്യയുടെ സ്‌കൂൾ ഡേ ആഘോഷങ്ങളുടെ വീഡിയോയാണിപ്പോൾ വൈറലായിരിക്കുന്നത്. സ്‌കൂളിലെ വേദിയിൽ ആരാധ്യ തകർത്താടിയപ്പോൾ, കാഴ്ചക്കാരുടെ കൂട്ടത്തിലായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കുമൊക്കെ സ്ഥാനം.
അഭിഷേകിന്റെ അമ്മ ജയ ബച്ചനും ഐശ്വര്യയുടെ അമ്മ ബ്രിന്ദ റായിയും ചടങ്ങിനെത്തിയിരുന്നു. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ സിനിമയുടെ ഷൂട്ടിങ്ങിൽ പങ്കെടുക്കുകയായിരുന്ന അമിതാബ് ബച്ചന് ചടങ്ങിൽ പങ്കെടുക്കാനായില്ല. എങ്കിലും തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധ്യയുടെ സ്‌കൂൾ ഡേ ചിത്രങ്ങൾ അദ്ദേഹം ഷെയർ ചെയ്തു.
ആരാധ്യയുടെ സ്‌കൂൾ ഡേ ദിനാഘോഷങ്ങൾ കാണാൻ അതിപ്രശസ്തർ വേറെയുമുണ്ടായിരുന്നു. ബിസിനസ് രാജാവ് മുകേഷ് അംബാനി, സച്ചിൻ തെണ്ടുൽക്കറുട ഭാര്യ അഞ്ജലി തെണ്ടുൽക്കർ, എന്നിവരും എത്തിയിരുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂൾ. ഷാരൂഖ് ഖാന്റെ മകൻ അബ്‌റാമും ഹൃത്വിക് റോഷന്റെ മകൻ ഹേൃഹാനും ഹൃധാനും ഇവിടെയാണ് പഠിക്കുന്നത്. ഇരുവരും മക്കളുമായി സ്‌കൂൾ ഡേയ്ക്ക് എത്തിയിരുന്നു.