ശ്വര്യയും മകളും എന്നും ക്യാമറാ കണ്ണുകൾക്ക് വിരുന്നാണ്.അമ്മ ഐശ്വര്യയോടൊപ്പം എല്ലാ വേദികളിലും ഒപ്പമുണ്ടാകാറുള്ള ആരാധ്യ ഫോട്ടോഗ്രാഫർമാരുടേയും പ്രിയതാരം മാത്രമല്ല ഒരു കുഞ്ഞു സെലിബ്രിറ്റി കൂടിയാണ്. ഇപ്പോഴിതാ ആരാധ്യയുടെ ഏറ്റവും പുതിയ വീഡിയോയും സോഷ്യൽമീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.ബന്ദ്രയിലെ ഒരു റസ്റ്റോറന്റിൽ നിന്നു പുറത്തുവരുന്ന ആഷും ആരാധ്യയും അഭിഷേകുമാണ് വീഡിയോയിലുള്ളത്.

കൂട്ടുകാരിയെ പിരിയാനാവാതെ കുഞ്ഞ് ആരാധ്യ വിഷമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് ആഷും ഒപ്പം ഉണ്ട്. ഡിന്നറിനാണ് ആരാധ്യയുടെ കൂട്ടുകാരിയുടെ കുടുംബവും ആരാധ്യക്കൊപ്പം എത്തിയത്. ഡിന്നർ കഴിഞ്ഞു പുറത്തിറങ്ങു മ്പോഴായിരുന്നു ഈ സങ്കടം. ന്യൂ ഇയാറിന്റെ ഭാഗമായായിരുന്നു കൂട്ടുകാരിക്കൊപ്പമുള്ള ഗേറ്റ് ടുഗതർ. ഐശ്വര്യയും കൂട്ടുകാരിയുടെ അമ്മയും ചേർന്ന് ആരാധ്യയെ സമാധാനിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

കാറിൽ കയറുന്നതിനു മുൻപ് ഐശ്വര്യ ഫോട്ടോഗ്രാഫർമാർക്ക് നേരെ കൈ വീശി കാണിക്കുകയും ചെയ്തു.കാറിൽ കയറിയ ശേഷം ചുറ്റുമുള്ളവർ ഫോട്ടോ എടുക്കുന്നത് കണ്ടതോടെ കിടിലൻ പുഞ്ചിരിയുമായി ആരാധ്യ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ തുടങ്ങി..