- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നേനു വാടനി ചെമ്പസ്താനു'; തെലുങ്കിൽ മാസ് ഡയലോഗുമായി മോഹൻ ലാൽ; ആരാധകരെ ആവേശത്തിലാഴ്ത്തി ആറാട്ട് ടീസർ പുറത്ത്; ചിത്രമെത്തുന്നത് ക്ലാസിന്റെയും മാസിന്റെയും ആറാട്ടുമായി; ടീസർ കാണാം
തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ടീസർ പുറത്തിറങ്ങി. മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്.അടിമുടി മാസ് ആയ ടീസറിൽ അടിപൊളി ലുക്കിലാണ് താരം എത്തുന്നത്.ചിത്രത്തിലെ ആക്ഷൻഗാന രംഗങ്ങൾ കോർത്തിണക്കിയ ടീസർ വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ സിനിമയാണെന്ന സൂചനയാണ് നൽകുന്ന്.
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്ഷൻ രംഗങ്ങളുമുണ്ട്. ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയകൃഷ്ണ. പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽനിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നു; തുടർന്നുള്ള സംഭവങ്ങളാണ് 'ആറാട്ട്'.
മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. ''മൈ ഫോൺ നമ്പർ ഈസ് 2255'' എന്ന 'രാജാവിന്റെ മകനി'ലെ ഡയലോഗ് ഓർമിപ്പിക്കാനായി കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്.ഒരു കോമഡി ആക്ഷൻ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ.ശദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.