ചെന്നൈ: തനിക്ക് വിവാഹം കഴിക്കാൻ സമയമായെന്നും യാതൊരു നിബന്ധനയുമില്ലെന്ന് പറഞ്ഞ് ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു ആര്യ ആദ്യം ലോകത്തെ ഞെട്ടിച്ചത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹം ഒരു റിയാലിറ്റി ഷോയായി നടത്താനാണ് തീരുമാനിച്ചത്.

കളേഴ്‌സ് ടിവിയിലൂടെയാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. നേരത്തെ ലൈവിൽ ഭാവി വധു സിനിമാ നടിയാകണമെന്ന നിർബന്ധമില്ലെന്നും താത്പര്യമുള്ളവർക്ക് വിളിക്കാനായി താരം ഫോൺ നമ്ബറും ഇതു കൂടാതെ രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റും ആര്യ നൽകിയിരുന്നു.

ഇതിനോടകം ഒരു ലക്ഷത്തിലധികം കോളുകളും 7000 അപേക്ഷകളുമാണ് ആര്യക്ക് വന്നത്. എങ്കെ വീട്ടുമാപ്പിളെ എന്ന് പേരുള്ള റിയാലിറ്റി ഷോയിലൂടെയാണ് ഇതിൽ നിന്ന് പതിനാറ് പേരെ തിരഞ്ഞെടുത്തത്. അതിൽ വിജയിക്കുന്ന പെൺകുട്ടിയാണ് ആര്യയുടെ ജീവിത പങ്കാളിയാവുക.

38 വയസ്സുകാരനായ ആര്യ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയാണ്. 2005-ൽ 'ഉള്ളം കേക്കുമേ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച ആര്യ തമിഴിലെ യുവതാരങ്ങളിൽ ശ്രദ്ദേയനാണ്.