തിരുവനന്തപുരം: സോഷ്യൽ മീഡിയ അങ്ങനെയാണ് ചിലപ്പോൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നവരെ പിന്തുണച്ചു കൊണ്ട് ലൈക്കും കമന്റും നിറയും. മറിച്ച് ചിലപ്പോൾ പണി തരുകയും ചെയ്യും. സിപിഎമ്മിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയത് മുതൽ സോഷ്യൽ മീഡിയയിൽ സംഘപരിവാർ അനുഭാവികളുടെ നോട്ടപ്പുള്ളിയാണ് ആഷിഖ് അബു. എന്നാൽ, പലപ്പോഴും ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളെ കൊട്ടി പോസ്റ്റിടാറുണ്ട് ആഷിഖ്. എന്തായാലും ഉറി വിഷയത്തിൽ വിമർശനം നേരിട്ട മാതൃഭൂമി ചാനൽ അവതാരകൻ വേണു ബാലകൃഷ്ണനെ പിന്തുണച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ആഷിഖ് അബുവിന് ശരിക്കും പണി കിട്ടി.

14 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണോ എന്ന വ്യാഖ്യേന ചാനൽ ചർച്ചയിൽ ചോദ്യം ഉന്നയിച്ചതിന് വേണുവിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോഴാണ് വേണുവിനെ പിന്തുണച്ച സംവിധായകൻ ആഷിക് അബു രംഗത്തെത്തിയത്. വേണുവിനെ പിന്തുണച്ച് പലരും രംഗത്തെത്തിയപ്പോൾ കൂട്ടത്തിൽ ആഷിഖുമുണ്ടായിരുന്നു.

വേണുവിന്റെ ചിത്രം സഹിതം പിന്തുണ അറിയിച്ചിട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ എന്നാൽ പൊങ്കാല പെരുകുകയാണ്. 'വേണുവിന്റെ ചില നിലപാടുകളോട് യോജിക്കുന്നില്ല, അതറിഞ്ഞുകൊണ്ടുതന്നെ സപ്പോർട്ട് വേണു' എന്നാണു ആഷിക് അബുവിന്റെ പോസ്റ്റ്. എന്നാൽ ആഷിക്കിന്റെ ആ പോസ്റ്റിനു ലഭിച്ചതിനേക്കാൾ കമന്റ് ലഭിച്ചത് അതിനടിയിൽ വന്ന്! ഒരു കമന്റിനായിരുന്നുവെന്നതാണ് കൗതുകം.

'എന്നെയും രണ്ടുവയസുള്ള അനിയനെയും അമ്മച്ചിയേയും ഉപേക്ഷിച്ച് അടുത്ത വീട്ടിലെ മറിയാമ്മ ചേച്ചിയുമായി അപ്പച്ചൻ മുങ്ങി, കാണിച്ചത് പോക്രിത്തരമാണെങ്കിലും ഞാനും അപ്പച്ചനൊപ്പം' വേണുവിനുള്ള ആഷികിന്റെ സപ്പോർട്ടിനെ ഇങ്ങനെ ഉപമിച്ചുകൊണ്ടുള്ള കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്. പോസ്റ്റിനേക്കാളധികം കമന്റ് വൈറലാകുകയുംചെയ്തു. ഇതോടെ ആഷിഖ് ഇട്ട മറ്റ് പോസ്റ്റുകൾക്ക് കീഴിലും സമാപ വാചകം ആവർത്തിച്ചിരിക്കയാണ് ഒരു വിഭാഗം.