- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സ്വതന്ത്ര കാമ്പസ്സിനെ കഴുത്തുഞെരിച്ചുകൊല്ലാനാണ് ശ്രമം; മഹാരാജാസിൽ കുട്ടികളാണ് ശരി, പ്രിൻസിപ്പാളല്ലെന്ന് ആഷിഖ് അബു
തിരുവനന്തപുരം: മഹാരാജാസ് കോളെജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറസ്റ്റിലായ നടപടിയിൽ പ്രിൻസിപ്പാലിനെതിരെ സംവിധായകൻ ആഷിഖ് അബു. മഹാരാജാസിലെ എല്ലാ വിദ്യാർത്ഥികൾക്കും ഐക്യദാർഢ്യം അർപ്പിക്കുന്നതായി ആഷിഖ് വ്യക്തമാക്കി. ഫേസ്‌ബുക്ക് പേജ് വഴിയാണ് ആഷിഖ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികളാണ് ശരി, പ്രിൻസിപ്പാളല്ല,ഒരു സ്വതന്ത്ര ക്യാംപസിനെ കഴുത്തുഞെരിച്ചുകൊല്ലാനാണ് ശ്രമം, പ്രതിരോധിക്കണമെന്നും ആഷിഖ് ഫേസ്‌ബുക്കിൽ കുറിക്കുന്നു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്നും പൊതുമുതൽ നശിപ്പിച്ചെന്നും ആരോപിച്ച് മഹാരാജാസ് കോളെജിലെ അഞ്ചുവിദ്യാർത്ഥികൾക്കെതിരെ കോളെജ് പ്രിൻസിപ്പലാണ് പരാതി നൽകിയത്. ഇതിനെ തുടർന്ന് അഞ്ചുവിദ്യാർത്ഥികളെ പൊലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നേരത്തെ നിന്നും എസ്എഫ്ഐയിൽ നിന്നും പുറത്താക്കിയതാണെന്ന് കോളെജിലെ യൂണിറ്റ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. കൂടാതെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജിനും അറസ്റ്റിനെ ന്യായീകരിച്ച് വന്നിട്ട
തിരുവനന്തപുരം: മഹാരാജാസ് കോളെജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറസ്റ്റിലായ നടപടിയിൽ പ്രിൻസിപ്പാലിനെതിരെ സംവിധായകൻ ആഷിഖ് അബു. മഹാരാജാസിലെ എല്ലാ വിദ്യാർത്ഥികൾക്കും ഐക്യദാർഢ്യം അർപ്പിക്കുന്നതായി ആഷിഖ് വ്യക്തമാക്കി. ഫേസ്‌ബുക്ക് പേജ് വഴിയാണ് ആഷിഖ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികളാണ് ശരി, പ്രിൻസിപ്പാളല്ല,ഒരു സ്വതന്ത്ര ക്യാംപസിനെ കഴുത്തുഞെരിച്ചുകൊല്ലാനാണ് ശ്രമം, പ്രതിരോധിക്കണമെന്നും ആഷിഖ് ഫേസ്‌ബുക്കിൽ കുറിക്കുന്നു.
മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്നും പൊതുമുതൽ നശിപ്പിച്ചെന്നും ആരോപിച്ച് മഹാരാജാസ് കോളെജിലെ അഞ്ചുവിദ്യാർത്ഥികൾക്കെതിരെ കോളെജ് പ്രിൻസിപ്പലാണ് പരാതി നൽകിയത്. ഇതിനെ തുടർന്ന് അഞ്ചുവിദ്യാർത്ഥികളെ പൊലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നേരത്തെ നിന്നും എസ്എഫ്ഐയിൽ നിന്നും പുറത്താക്കിയതാണെന്ന് കോളെജിലെ യൂണിറ്റ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. കൂടാതെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജിനും അറസ്റ്റിനെ ന്യായീകരിച്ച് വന്നിട്ടുണ്ട്.