- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും ഭരണഘടനാപരമായ നിയമ സംവിധാനവും നിലനിൽക്കേ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടു വരുന്നത് രാഷ്ട്രീയ ലാക്കോടെയാണ്'; ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതികരണമറിയിച്ച് ആഷിഖ് അബു
കൊച്ചി: സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ പലഭാഗത്ത് നിന്നും പ്രതികൂലിച്ചും അനുകൂലിച്ചുമുള്ള പ്രതികരണങ്ങളാണ് വരുന്നത്. ഈ അവസരത്തിലാണ് സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു രംഗത്തെത്തിയത്. സുപ്രീം കോടതി വിധിയ്‌ക്കെതിരെ നടക്കുന്ന സംഘപരിവാർ പ്രവർത്തനങ്ങളെക്കുറിച്ചാണ് ആഷിഖ് അബു പ്രതികരിച്ചത്. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ആഷിഖ് പ്രതികരണം അറിയിച്ചത്. സംഘപരിവാർ ചെയ്യുന്നത് യുക്തിയെ നിരാകരിക്കലാണെന്നും വിശ്വാസികളെ തെരുവിലിറക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ആഷിഖ് അബു കുറിച്ചിരുന്നു. ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാൻ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്ടീയലാക്കോടെയാണ്. പക്ഷെ അവിടെയും യുക്തിയെ നിരാകരിക്കൽ മാത്രമാണ് അവർ ചെയ്യുന്നത്. അതും മനസിലാക്കാം. യുക്
കൊച്ചി: സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ പലഭാഗത്ത് നിന്നും പ്രതികൂലിച്ചും അനുകൂലിച്ചുമുള്ള പ്രതികരണങ്ങളാണ് വരുന്നത്. ഈ അവസരത്തിലാണ് സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു രംഗത്തെത്തിയത്.
സുപ്രീം കോടതി വിധിയ്‌ക്കെതിരെ നടക്കുന്ന സംഘപരിവാർ പ്രവർത്തനങ്ങളെക്കുറിച്ചാണ് ആഷിഖ് അബു പ്രതികരിച്ചത്. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ആഷിഖ് പ്രതികരണം അറിയിച്ചത്. സംഘപരിവാർ ചെയ്യുന്നത് യുക്തിയെ നിരാകരിക്കലാണെന്നും വിശ്വാസികളെ തെരുവിലിറക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ആഷിഖ് അബു കുറിച്ചിരുന്നു.
ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാൻ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്ടീയലാക്കോടെയാണ്. പക്ഷെ അവിടെയും യുക്തിയെ നിരാകരിക്കൽ മാത്രമാണ് അവർ ചെയ്യുന്നത്. അതും മനസിലാക്കാം.
യുക്തിയെ അംഗീകരിക്കുന്ന ശീലം അവർക്കില്ല. കേരളത്തിലെ കോൺഗ്രസ്സ് കൺഫ്യൂഷനിലാണ്, അതിസ്വാഭാവികം. കേരളം പ്രക്ഷുദമാവുമ്പോൾ കേൾക്കാൻ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതിൽ വാക്കുകൾക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്.
നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട് !