- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഷിക് അബു അമൽ നീരദ് ചിത്രം മായാനദിയിൽ നായകൻ ടൊവീനോ തോമസ്; തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്‌കരനും ദിലീഷ് നായരും
റാണി പത്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ടൊവിനോ തോമസ് നായകനാകുന്നു. മായാനദി എന്നാണ് ചിത്ത്രിന് പേരിട്ടിരിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസും ആഷിക് അബുവിന്റെ ഒപിഎം ഡ്രീംമിൽ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൽ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേർന്നാണ് തിരക്കഥ.ഹിറ്റായ സോൾട്ട് ആൻഡ് പെപ്പർ, ഡാ തടിയാ, ഇടുക്കി ഗോൾഡ് എന്നീ സിനിമകൾക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിർവഹിക്കുന്ന ആഷിക് അബു ചിത്രം കൂടിയാണ് മായാനദി. ആഷിക് അബുവിന്റെ ടീമിനൊപ്പം ഉണ്ടായിരുന്ന ജയേഷ് മോഹനാണ് ഛായാഗ്രാഹകൻ. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയാവുന്ന ഐശ്വര്യ ലക്ഷ്മിയാണ് മായാനദിയിലെ ടൊവീനയുടെ നായിക. റെക്‌സ് വിജയനാണ് ചിത്രത്തിനായ സംഗീത ഒരുക്കുന്നത്. സൈജു ശ്രീധരൻ എഡിറ്റിംഗും, സമീറാ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കും.ദുൽഖർ സൽമാൻ നായകനായ സിഐഎ എന്ന ചിത്രത്തിന് ശേഷം അമൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ആഷിക് അബുവിന്റെ മായാനദി. ടൊവീനോ തോമസിന്റെ ഏറ
റാണി പത്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ടൊവിനോ തോമസ് നായകനാകുന്നു. മായാനദി എന്നാണ് ചിത്ത്രിന് പേരിട്ടിരിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസും ആഷിക് അബുവിന്റെ ഒപിഎം ഡ്രീംമിൽ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അമൽ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേർന്നാണ് തിരക്കഥ.ഹിറ്റായ സോൾട്ട് ആൻഡ് പെപ്പർ, ഡാ തടിയാ, ഇടുക്കി ഗോൾഡ് എന്നീ സിനിമകൾക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിർവഹിക്കുന്ന ആഷിക് അബു ചിത്രം കൂടിയാണ് മായാനദി. ആഷിക് അബുവിന്റെ ടീമിനൊപ്പം ഉണ്ടായിരുന്ന ജയേഷ് മോഹനാണ് ഛായാഗ്രാഹകൻ.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയാവുന്ന ഐശ്വര്യ ലക്ഷ്മിയാണ് മായാനദിയിലെ ടൊവീനയുടെ നായിക.
റെക്‌സ് വിജയനാണ് ചിത്രത്തിനായ സംഗീത ഒരുക്കുന്നത്. സൈജു ശ്രീധരൻ എഡിറ്റിംഗും, സമീറാ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കും.ദുൽഖർ സൽമാൻ നായകനായ സിഐഎ എന്ന ചിത്രത്തിന് ശേഷം അമൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ആഷിക് അബുവിന്റെ മായാനദി.
ടൊവീനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രം ഗോദ മികച്ച പ്രതികരണവുമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.