- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളത്തിന് മറുപടി നൽകിയ ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായി; ലൈക്കും കമന്റുമായി പിന്തുണച്ചെത്തിയത് പതിനായിരങ്ങൾ; കൂടുതലൊന്നും പറയാനില്ലെന്ന് ചാനലുകാരോടും സംവിധായകൻ
കൊച്ചി: നടൻ ഷൈൻ ടോം കൊക്കെയ്ൻ കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് മംഗളം ദിനപത്രം മയക്കുമരുന്നു കേസിന്റെ അന്വേഷണം നീളുന്നത് സംവിധായകൻ ആശിഖ് അബുവിലേക്കും ഭാര്യ റിമാ കല്ലിങ്കലിലേക്കും നീളുന്നുവെന്നായിരുന്നു മംഗളം ദിനപത്രത്തിന്റെ വാർത്ത. ഇതിന് മറുപടിയായി ആഷിഖ് അബു നൽകിയ ഫേസ്‌ബുക്ക് പോസ്റ്റായിരുന്നു ഇന്ന് സൈബർലോകത്ത് മലയാളികളുട
കൊച്ചി: നടൻ ഷൈൻ ടോം കൊക്കെയ്ൻ കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് മംഗളം ദിനപത്രം മയക്കുമരുന്നു കേസിന്റെ അന്വേഷണം നീളുന്നത് സംവിധായകൻ ആശിഖ് അബുവിലേക്കും ഭാര്യ റിമാ കല്ലിങ്കലിലേക്കും നീളുന്നുവെന്നായിരുന്നു മംഗളം ദിനപത്രത്തിന്റെ വാർത്ത. ഇതിന് മറുപടിയായി ആഷിഖ് അബു നൽകിയ ഫേസ്‌ബുക്ക് പോസ്റ്റായിരുന്നു ഇന്ന് സൈബർലോകത്ത് മലയാളികളുടെ പ്രധാന ചർച്ചാവിഷയം.
മംഗളത്തിനും ലേഖകനുമെതിരെ ശക്തമായ ഭാഷയിലായിരുന്നു ആഷിഖ് അബുവിന്റെ മറപടി. മിണ്ടിയാൽ മാവോയിസ്റ്റ്, അല്ലെങ്കിൽ കൊക്കെയ്ൻ! എന്നു പറഞ്ഞുകൊണ്ടുള്ള ആഷിഖിന്റെ മറുപടി മണിക്കൂറുകൾക്കകം തന്നെ ചർച്ചാ വിഷയമായി മാറി. പതിനായിരക്കക്കണിന് പേർ ആഷിഖ് അബുവിന് പിന്തുണയുമായി എത്തി. പതിനേഴായിരത്തിലേറെ പേർ ആഷിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് ലൈക്ക് നൽകിയപ്പോൾ, 2600ലേറെ പേർ ഷെയർ ചെയ്തു. കമന്റ് ബോക്‌സുകളിലും പിന്തുണ നിറഞ്ഞു.
സപ്പോർട്ട് ഹാഷ് ടാകുകളുമായി നിരവധി പേർ രംഗത്തെത്തിയപ്പോൾ വിമർശനം ഉന്നയിച്ച് എത്തിയവരും കുറവല്ല. കെ എം മാണിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ എന്റെ വക 500 പ്രതിഷേധം തുടങ്ങിവച്ച ആഷിഖ് അബു എന്തിനാണ് ഇപ്പോൾ ഉയരുന്ന വിമർശനങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. ഫേസ്‌ബുക്കിൽ വിഷയം സജീവ ചർച്ചക്ക് ഇടയായപ്പോൾ പ്രതികരണം എടുക്കാനെത്തി മാദ്ധ്യമപ്രവർത്തകരോട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിൽ അപ്പുറത്തേക്ക് കൂടുതലൊന്നും പറയാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
തന്റെ രാഷ്ട്രീയ നിലപാടുകളോട് എതിർപ്പുള്ളവരാണ് വ്യാജവാർത്തകൾ ചമയ്ക്കുന്നതെന്ന് വ്യക്തമാക്കിയ ആഷിഖ് തനിക്കേതിരെ വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും പറഞ്ഞു.