മോഹൻലാൽ ചിത്രങ്ങൾ മാത്രം നിർമ്മിച്ച് വരുന്ന ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള  ബോളിവുഡിലേക്കും എത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പത്തിന്റെ റീമേക്കാണ് ആശീർവാദ് നിർമ്മിക്കുക.

ചിത്രത്തിൽ ആര് നായകനാകുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. കളക്ഷൻ റിക്കോർഡുകൾ ഭേദിച്ച നരസിംഹമായിരുന്നു ആശിർവാദ് സിനിമാസ് ആദ്യം നിർമ്മിച്ച ചിത്രം. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഒപ്പം അടക്കം 23 ചിത്രങ്ങളാണ് ഈ ബാനറിൽ പ്രദർശനത്തിനെത്തിയത്.

പ്രിയദർശൻ വീണ്ടും ഹിന്ദി സിനിമ സംവിധാനം ചെയ്യുമെന്നും അക്ഷയ് കുമാറാണ് നായകനെന്നും നേരത്തേ വാർത്ത വന്നിരുന്നു. എന്നാൽ ഒപ്പത്തിന്റെ റീമേക്കിൽ അക്ഷയ് ആണോ നായകൻ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. സൂപ്പർതാരം മോഹൻലാലിന്റെ പങ്കാളിയായ ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണക്കമ്പനിയാണ് ആശീർവാദ് സിനിമാസ്.