കുവൈറ്റ് സിറ്റി: ആം ആദ്മി സൊസൈറ്റി കുവൈത്തിന്റെ (AASK) മൂന്നാം
വാർഷിക  പൊതുയോഗം വിജയകരമായി സംഘടിപ്പിച്ചു. അബ്ബാസ്സിയ പോപിൻസ് ഹാളിൽ സംഘടിപ്പിച്ച സാമൂഹിക സേവനനാർത്ഥമുള്ള വിവിധോദ്യേശ പരിപാടിയിൽ രാഷ്ട്രീയ സാമുദായിക ഭേദമെന്യെ കുവൈത്തിലെ സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു. ആസ്‌ക് കൺവീനർ മുബാറക്ക് കാമ്പ്രത്ത് അധ്യക്ഷം വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി അജു വർഗ്ഗീസ് സ്വാഗതവും മലപ്പുറം അസ്സോസ്സിയേഷൻ പ്രസിഡന്റ് മനോജ് കുര്യൻ ഉത്ഘാടനവും നിർവ്വഹിച്ചു.

പ്രവാസി എഴുത്തുകാരൻ ധർമ്മരാജ മടപ്പള്ളിയുടെ 'കാപ്പി' എന്ന നോവൽ വിതരണോത്ഘാടനം ഫ്യൂച്ചർ ഐ തിയേറ്റേർസ്സ് വൈസ് പ്രസിഡന്റ് ഷമീഷ് , പുസ്തകം നന്മ കുവൈത്ത് പ്രസിഡന്റ് സലീമിനു കൈമാറി നിർവ്വഹിച്ചു. 'കാപ്പി'യെ സന്തോഷ് ചുങ്കത്ത് സദസിനു പരിചയപ്പെടുത്തി. ഷീബ ധർമ്മരാജിന്റെ രചനയെ വായനക്കാരനിലൂടെ വിശകലനം ചെയ്തു.

100 നിർധന വിദ്യാർത്ഥികൾക്ക് വിദ്യഭ്യാസ സഹായം നൽകുന്ന ആസ്‌കിന്റെ 'Rahul Baby Education Support for Women Empowerment, വിദ്യാശ്രയം' പദ്ധതിയുടെ മൂന്നാം വർഷത്തെ ഔപചാരിക ഉത്ഘാടനം സ്‌പോൺസർ ആയ Testing & Engineering Solutions Kuwait MD, സൗദി പൗരനും കൂടെയായ ഡോ: മാലിക്ക്, തുക ആസ്‌ക് ട്രഷറർ സെബി സെബാസ്റ്റ്യനു കൈമാറി നിർവ്വഹിച്ചു.

ആസ്‌കിന്റെ ലീഗൽ ക്ലിനിക്ക് സൂസൻ, യാസർ വടക്കൻ, കനകലത, ബാരിൻ ശിവദാസ് എന്നിവർ നിർവ്വഹിച്ചു. നിയമോപദേശം ആവശ്യമുള്ളരുടെ അപേക്ഷകൾ സ്വീകരിച്ച് തുടർനടപടികൾ ആരംഭിക്കും എന്ന് ആസ്‌ക് ഭാരവാഹികൾ അറിയിച്ചു. അധ്യക്ഷ പ്രസംഗത്തിൽ മുബാറക്ക് നമ്മുടെ സമൂഹത്തിലെ വേദന അറിഞ്ഞു നിസ്വാർത്ഥമായ് ഇടപെടാൻ അംഗങ്ങളെ ഓർമ്മിപ്പിച്ചു. സലിം നന്മ കുവൈത്ത്, ഷിമേഷ്, ധർമ്മരാജ് മടപ്പള്ളി, സെബാസ്റ്റ്യൻ വതുകാടൻ, ആർട്ടിസ്റ്റ് സുരേഷ് തൃശ്ശൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. സെബി സെബസ്റ്റ്യൻ നന്ദി പ്രകാശിപ്പിച്ചു. ആസ്‌ക് ജോയിന്റ് കൺവീനർ അനിൽ ആനാട് പരിപാടികൾ നിയന്ത്രിച്ചു.