കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ മേഖല സംഘടിപ്പിക്കുന്ന ഇസ്ലാഹി സ്‌നേഹ സംഗമവും ഇഫ്ത്വാർ മീറ്റും റംസാൻ ഒന്നിന് ശനിയാഴ്ച (മെയ് 27) വൈകുന്നേരം 5 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിങ് കോളേജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ വിവിധ സംഘട പ്രതിനിധികളും പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് വിളിക്കുക. 99776124, 97827920.

യോഗത്തിൽ ഐ.ഐ.സി ഫർവാനിയ ഏരിയ കോർഡിനേറ്റർ യൂനുസ് സലീം അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് എം ടി മുഹമ്മദ്, അയ്യൂബ് ഖാൻ, എൻ.കെ.റഹീം, ബദറുദ്ധീൻ പുളിക്കൽ എന്നിവർ സംസാരിച്ചു.