കുവൈത്തിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. അരീക്കോട് കാവനൂർ വാക്കാലൂർ സ്വദേശി രേവിൻതൊടി പരേതനായ മൊയ്തീന്റെ മകൻ അബ്ദുൽ നാസിർ. ആണ് മരിച്ചത്. പരേതന് 47 വയസായിരുന്നു പ്രായം.

അബ്ദുൽ നാസിർ ഓടിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: അർഷാദ് (ബഹ്‌റൈൻ).ഫെമിന, ഫെസ്മിന. ഫർവാനിയ ദജീജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.