- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറെ കാണാൻ കാത്ത് നില്ക്കുമ്പോൾ കുഴഞ്ഞ് വീണ് മലയാളി മരിച്ചു; ജിദ്ദയിൽ മരിച്ചത് 20 വർഷമായി മിനി മാർക്കറ്റ് നടത്തിവന്ന മലപ്പുറം സ്വദേശി
ഡോക്ടറെ കാണാൻ കാത്ത് നില്ക്കുമ്പോൾ കുഴഞ്ഞ് വീണ് മലയാളി മരിച്ചു.മലപ്പുറം ചേറൂർ മുതുവിൽകുണ്ട് ചോലക്കത്തൊടി ഹുസൈൻ മാസ്റ്ററുടെ മകൻ അബ്ദുൽ റഷീദ് ആണ് മരിച്ചത്. പരേതന് 40 വയസായിരുന്നു പ്രായം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശറഫിയയിലെ പോളിക്ലിനിക്കിൽ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. 20 വർഷമായി അൽ റവാബിയിൽ മിനിമാർക്കറ്റ് നടത്തിവരികയായിരുന്ന റഷീദ് അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം വിളിച്ചത്. ജിദ്ദ മുതുവിൽകുണ്ട് മഹല്ല് കമ്മിറ്റി ട്രഷറർ ആയിരുന്നു. മൃതദേഹം റുവൈസിസിൽ ഖബറടക്കി. ഭാര്യ ഉമ്മു ഹബീബ എട്ടു മാസം ഗർഭിണിയാണ്. ഫാത്തിമ സിൻഹ, ഫിനാദ് ഫെമി എന്നിവർ മക്കളാണ്.
ഡോക്ടറെ കാണാൻ കാത്ത് നില്ക്കുമ്പോൾ കുഴഞ്ഞ് വീണ് മലയാളി മരിച്ചു.മലപ്പുറം ചേറൂർ മുതുവിൽകുണ്ട് ചോലക്കത്തൊടി ഹുസൈൻ മാസ്റ്ററുടെ മകൻ അബ്ദുൽ റഷീദ് ആണ് മരിച്ചത്. പരേതന് 40 വയസായിരുന്നു പ്രായം.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശറഫിയയിലെ പോളിക്ലിനിക്കിൽ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. 20 വർഷമായി അൽ റവാബിയിൽ മിനിമാർക്കറ്റ് നടത്തിവരികയായിരുന്ന റഷീദ് അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം വിളിച്ചത്.
ജിദ്ദ മുതുവിൽകുണ്ട് മഹല്ല് കമ്മിറ്റി ട്രഷറർ ആയിരുന്നു. മൃതദേഹം റുവൈസിസിൽ ഖബറടക്കി. ഭാര്യ ഉമ്മു ഹബീബ എട്ടു മാസം ഗർഭിണിയാണ്. ഫാത്തിമ സിൻഹ, ഫിനാദ് ഫെമി എന്നിവർ മക്കളാണ്.
Next Story