മനാമ: ബഹ്‌റിനിൽ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശി നിടമ്പുറത്ത് കുനിയിൽ അബ്ദുൾ സലാം (48) ആണ് മരിച്ചത്.

ഹമദ് ടൗണിൽ സെയിൽസ് മാനായി ജോലി ചെയ്ത് വരികയായിരുന്നു അബ്ദുൾ സലാം. ചൊവ്വാഴ്‌ച്ച വൈകിട്ടാണ് ഇയാളെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് വർഷത്തോളമായി ബഹ്‌റിനിൽ ജോലി ചെയ്ത് വരുകയായിരുന്നു.

ആയിഷയാണ് ഭാര്യ. ഷെറിൻ, നൈഹാൻ എന്നിവർ മക്കളാണ്. ഭാര്യയും മക്കളും നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്ന് വരുകയാണ്.