അബുദാബി: മതത്തിന് പോലും അതീതമായി സമദാനിയുടെ പ്രസംഗങ്ങൾ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. റസൂലിന്റെ പുണ്യപ്രവർത്തികൾ വിവരിക്കുന്ന നീട്ടിയും കുറുക്കിയുമുള്ള സമദാനിയുടെ പ്രസംഗ ശൈലി തന്നെയാണ് അദ്ദേഹത്തിന് ആരാധകരെ കൂട്ടിയതും. രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോഴും അദ്ദേഹത്തിന് ശോഭിക്കാൻ കഴിഞ്ഞതിന് പിന്നിലെ രഹസ്യം ആ പ്രസംഗപാഠവം തന്നെയാണ്. പ്രവാസി ലോകത്തും അനേകം ആരാധകരുണ്ട് സമദാനിക്ക്. എന്നാൽ, ഇതേ പ്രവാസികൾക്കിടയിൽ കടുത്ത വിമർശനം നേരിടുകയാണ് അബ്ദുൾ സമദ് സമദാനി. ഇതിന് കാരണം പുണ്യമാസമായ റമാദാനിൽ ഒരു സാധുവായ പ്രവാസിയെ പൊതുവേദിയിൽ വെച്ച് അപമാനിച്ച് ഇറക്കിവിട്ടതാണ്. സമദാനിയുടെ പ്രസംഗം കേൾക്കാൻ എത്തിയ പ്രവാസിയെയാണ് സമദാനി അപമാനിച്ച് ഇറക്കിവിട്ടത്.

സമദാനിയുടെ ആരാധകനായ വ്യക്തിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. അബുദാബിയിലെ വേദിയിൽ സമദാനിയുടെ റമദാൻ പ്രസംഗം കേൾക്കാൻ എത്തിയ പ്രവാസിയാണ് അദ്ദേഹത്താൽ അപമാനിതനായിത്. ജോലിയുടെ കാഠിന്യം കൊണ്ടും നോമ്പെടുത്ത് ജോലി ചെയ്തതിന്റെയും ക്ഷീണതതാൻ മയങ്ങിപ്പോയ അദ്ദേഹത്തെ സമദാനി ആട്ടിയിറക്കുകയായിരുന്നു. ഈ സംഭവത്തിന് സാക്ഷിയായ യുവാവാണ് എംപിയുടെ കണ്ണിൽ ചോരയില്ലായമ്മയെ കുറിച്ച് വെളിപ്പെടുത്തിയത്. സയ്യിദ് സായ്ഹ് കോട്ടക്കൽ എന്ന യുവാവാണ് പരിശുദ്ധ റമദാനിൽ ഒരു സഹജീവിയോട് അപമര്യാദയായി പോരമാറിയ അബ്ദുൾ സമദ് സമദാനിയെ കുറിച്ച് ഫേസ്‌ബുക്കിൽ കുറിച്ചത്. സയ്യിദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ സോഷ്യൽ മീഡിയയിലൂടെ പ്രവാസികൾ സമദാനിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

സമദനിയുടെ പ്രസംഗത്തിനിടെ മയങ്ങിപ്പോയ വ്യക്തിയെ അപമാനിച്ച് പുറത്തുവിടുകയായിരുന്നു സമദാനി. നിശ്ചയിച്ചതിലും സമയം വൈകി തുടങ്ങിയ പരിപാടിയിൽ എത്തിയ പ്രവാസി ജോലി ഭാരത്താലും നോമ്പിന്റെ ക്ഷീണത്താലും ഉറങ്ങിപ്പോകുയായിരുന്നു. എന്നാൽ, പിശാചെന്ന് പറഞ്ഞു കൊണ്ടാണ് സമദാനി അദ്ദേഹത്തെ അപമാനിച്ച് ഇറക്കിവിട്ടത്. ഇതിൽ ദുഃഖിതനും അപമാനിതനുമായ അദ്ദേഹം കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് വേദി വിട്ടതെന്നും സയ്യിദ് സായ്ഹ് കോട്ടക്കൽ വിവരിക്കുന്നു.

ഇതു പറയാതെ വയ്യ നമ്മുടെ നേതൃത്വം അല്ലെങ്കിൽ നേതൃത്വത്തിൽ ഇരിക്കുന്നവർ ശ്രദ്ധിക്കണം എന്നു പറഞ്ഞു കൊണ്ടാണ് സയ്യിദ് ഫേസ്‌ബുക്കിൽ കുറിച്ചത്. ഇവർക്കെല്ലാം പ്രസംഗിക്കാനും മറ്റളെല്ലാ കാര്യങ്ങളും ചെയ്യാനും അവസരം ഒരുക്കുന്നത് സാധാരണ പ്രവർത്തകരാണ്. പ്രവാസി റൂമുകളിലും ഗ്രോസറികളിലും മറുപടി പറയേണ്ടവരും പ്രവർത്തകരാണ്. നമ്മൾ ഇത് പറയാതെ നമ്മുടെ നേതാക്കന്മാർ തിരുത്തുകയില്ല എന്ന ആമുഖത്തോടെയാണ് സയ്യിദ് സായ്ഹ് കോട്ടക്കൽ സംഭവം വിവരിക്കുന്നത്.

ജൂൺ രണ്ടിന് അബുദാബി നാഷണൽ തിയ്യെറ്ററിൽ ആണ് സംഭവം. ഒരു പാവം മനുഷ്യൻ അയാൾ സമദാനിയുടെ പ്രഭാഷണം കേൾക്കാൻ അത്യാവേശത്തോടെ വന്നതാണ് വളരെ നേരത്തെ എത്തിയതുകൊണ്ട് തന്നെ ഇരിപ്പിടം കിട്ടിയിരുന്നു. ഒരു പക്ഷെ നോമ്പിന്റെയും റമദാനിൽ ജോലി ചെയ്ത് തളർന്നതിനാലും അയാൾ വളരെ ക്ഷീണിതനാണ്, താൻ ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടന്ന ആ വലിയ പ്രഭാഷകനെ ഒന്ന് നേരിൽ കണ്ടു പ്രസംഗം കേൾക്കാൻ ആവേശ പൂർവ്വം വന്നതുമാണ്. നിച്ശയിച്ചതിലും നേരം വൈകി തുടങ്ങിയ പരിപാടിയിൽ നേരത്തെ പറഞ്ഞത് പോലെ ഒരു പ്രവാസിയുടെ ജോലി ഭാരത്താലും നോമ്പിന്റെ ക്ഷീണത്താലും ഒന്ന് ഉറങ്ങിപോയി. നമ്മളെല്ലാം വിചാരിച്ചിരുന്ന അറിവിന്റെ നിറകുടമായ നമ്മുടെ സമദാനി. അദ്ദേഹത്തോടുള്ള സകലമാന ബഹുമാനവും തകർന്നു പോകുന്ന ഒരു പെരുമാറ്റം സദസ്സിലെ സഹജീവികളോടുള്ള പ്രവർത്തനം.

അത്രയും ആളുകൾ ഇരിക്കുന്ന സദസിൽ പിശാച്ചിനോട് ഉപമിച്ചു പുറത്ത് പോകാൻ പറഞ്ഞത് വളരെ സങ്കടകരമായി. വേച്ച് വേച്ച് ആ മനുഷ്യൻ കരഞ്ഞു നടന്നു പോയി ഹാളിനു പുറത്ത് പൊട്ടികരയുകയായിരുന്നു. അവിടെ കൂടിയ ആളുകൾ ശ്രദ്ധിച്ചപ്പോൾ അയാൾക്ക് സങ്കടം മൂലം വാക്കുകൾ ഇടറുകയായിരുന്നു. പ്രിയ സമാദാനി സാഹിബേ നിങ്ങൾ ആ മനുഷ്യനോട് ചെയ്തത് വളരെ മോഷമായി പോയി. *സമദാനിയേ പോലെ ആയിരം വട്ടം റസൂലിന്റെ ക്ഷമയും സഹനവും പ്രസംഗത്തിൽ പറയുന്ന താങ്കൾ പ്രവർത്തിയിൽ അതൊന്നു കാണിക്കണമായിരുന്നു* ബനിങ്ങളുടെ അത്ര വിവരമില്ലാത്ത ആ സദസ്സിലെ ജനങ്ങൾ ഒന്നടങ്കം വിഷമിച്ചു പോയി. എന്നും സയ്യിദ് പറയുന്നു.

സയ്യിദിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ഇതു പറയാതെ വയ്യ നമ്മുടെ നേതൃത്വം അല്ലെങ്കിൽ നേതൃത്വ ത്തിൽ ഇരിക്കുന്നവർ ശ്രദ്ധിക്കണം നമ്മുടെ നേതാക്കന്മാർ പൊതുസമൂഹത്തോട് പെരുമാറുന്നത്. ഇതിലെല്ലാം പ്രയാസപെടുന്നത് അവരല്ല പ്രവർത്തകരാണ്. പ്രവാസി റൂമുകളിലും ഗ്രോസറി കളിലും മറുപടി പരയെണ്ടവരും പ്രവർത്തകരാണ്.നമ്മൾ ഇത് പറയാതെ നമ്മുടെ നേതാക്കന്മാർ തിരുത്തുകയില്ല.

ഇന്നലെ 2,6,2017 അബുദാബി National തിയേറ്ററിൽ MP സമദാനി സാഹിബിന്റ് പരിപാടി കാണാൻ പോയപ്പോൾ അവിടെ ഉണ്ടായ ഒരു സംഭവം വളരെവിഷമതോടെ വിവരിക്കുന്നു എന്തന്നാൽ ഒരു പാവം മനുഷ്യൻ അയാൾ സമദാനിയുടെ പ്രഭാഷണം കേൾക്കാൻ അത്യാവേശത്തോടെ വന്നതാണ് വളരെ നേരത്തെ എത്തിയതുകൊണ്ട് തന്നെ ഇരിപ്പിടം കിട്ടിയിരുന്നു. ഒരു പക്ഷെ നോമ്പിന്റെയും റമദാനിൽ ജോലി ചെയ്ത് തളർന്നതിനാലും അയാൾ വളരെ ക്ഷീണിതനാണ്, താൻ ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടന്ന ആ വലിയ പ്രഭാഷകനെ ഒന്ന് നേരിൽ കണ്ടു പ്രസംഗം കേൾക്കാൻ ആവേശ പൂർവ്വം വന്നതുമാണ്. നിച്ശയിച്ചതിലും നേരം വൈകി തുടങ്ങിയ പരിപാടിയിൽ നേരത്തെ പറഞ്ഞത് പോലെ ഒരു പ്രവാസിയുടെ ജോലി ഭാരത്താലും നോമ്പിന്റെ ക്ഷീണത്താലും ഒന്ന് ഉറങ്ങിപോയി.

നമ്മളെല്ലാം വിചാരിച്ചിരുന്ന അറിവിന്റെ നിറകുടമായ നമ്മുടെ സമദാനി. അദ്ദേഹത്തോടുള്ള സകലമാന ബഹുമാനവും തകർന്നു പോകുന്ന ഒരു പെരുമാറ്റം സദസ്സിലെ സഹജീവികളോടുള്ള പ്രവർത്തനം. അത്രയും ആളുകൾ ഇരിക്കുന്ന സദസിൽ പിശാച്ചിനോട് ഉപമിച്ചു പുറത്ത് പോകാൻ പറഞ്ഞത് വളരെ സങ്കടകരമായി. വേച്ച് വേച്ച് ആ മനുഷ്യൻ കരഞ്ഞു നടന്നു പോയി ഹാളിനു പുറത്ത് പൊട്ടികരയുകയായിരുന്നു. അവിടെ കൂടിയ ആളുകൾ ശ്രദ്ധിച്ചപ്പോൾ അയാൾക്ക് സങ്കടം മൂലം വാക്കുകൾ ഇടറുകയായിരുന്നു.

പ്രിയ സമാദാനി സാഹിബേ നിങ്ങൾ ആ മനുഷ്യനോട് ചെയ്തത് വളരെ മോഷമായി പോയി. *സമദാനിയേ പോലെ ആയിരം വട്ടം റസൂലിന്റെ ക്ഷമയും സഹനവും പ്രസംഗത്തിൽ പറയുന്ന താങ്ങൾ പ്രവർത്തിയിൽ അതൊന്നു കാണിക്കണമായിരുന്നു* നിങ്ങളുടെ അത്ര വിവരമില്ലാത്ത ആ സദസ്സിലെ ജനങ്ങൾ ഒന്നടങ്കം വിഷമിച്ചു പോയി. ഒന്ന് മുഖം കഴുകി വരൂ എന്നോ അതല്ലെങ്കിൽ മറ്റു പ്രാസംഗികന്മാർ ചെയ്യുന്നത് പോലെ സദസ്സിനെ ഒന്നോ രണ്ടോ വട്ടം എഴുന്നേൽപിച്ചു ഇരുത്തി ഒരു ഫിസിക്കൽ എനർജി നൽകണമായിരുന്നു.

കാരണം അയാൾ മത്രമല്ല ക്ഷീണിതൻ ഈയുള്ളവനും ക്ഷീണിതനായിരുന്നു മയക്കും എന്നെയും പിടികൂടിയിരുന്നു അതു ഒഴിവാക്കാൻ ഒന്നോ രണ്ടോ തവണ ഞാനും എഴുന്നേറ്റ് പുറത്ത് പോയി തിരിച്ചു വന്നിരിന്നു. റമദാനിൽ പ്രത്യകിച്ചു ഷുഗർ പ്രഷർ മറ്റു പുറത്ത് കാണാൻ കഴിയാത്ത അസുഖങ്ങൾ ഉള്ള ആളുകൾക്ക് ശാരീരിക ക്ഷീണം സ്വാഭാവികം അതിനു ഒരു പാവം മനുഷ്യനെ പൊതുജന മധ്യത്തിൽ ഇത്രയധികം വഷളാകേണ്ടിയിരുന്നില്ല. നിങ്ങളെ പൊലെയുള്ളവർ ഒരു തരതിലും ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യണ്ടായിരിന്നു
ആ മനുഷ്യൻ ഇത്രയും ആളുകളുടെ ഇടയിൽ നിന്നും ഇബ്ലീസിനോട് ഉപമിച്ചു ഇറക്കിവിടുന്ന ആ രംഗം കണ്ടപ്പോൾ മനസ്സ് വല്ലാതെ വിങ്ങിപൊട്ടിപ്പോയി അദ്ദേഹതിനു ഉണ്ടായ വിഷമം എത്രയോ അധികമാണെന്ന് ആ മനുഷ്യന്റെ കണ്ണീരിൽ കലങ്ങിയ കണ്ണിൽ കാണാമായിരുന്നു. നല്ലത് കാണാനും കേൾക്കാനും വന്ന പൊതു സമൂഹത്തിനു പ്രാസംഗികന്റെ മോശം പെരുമാറ്റം കണ്ടു വിലയിരുത്തേണ്ടി വന്നു. പ്രിയ സമദാനി സാഹിബ് വേണ്ടായിരിന്നു ഇതൊന്നും അദ്ദേഹത്തെ വിളിച്ചുണർത്താമായിരിന്നു അദ്ദേഹത്തെ ഇത്രയും ആക്ഷേപിക്കേണ്ടതില്ലായിരുന്നു.

അതേസമയം സമദാനിയുടെ ഭാഗത്തു നിന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാറുണ്ടെന്നാണ് പരാതി. സാധാരണ അദ്ദേഹം മതപ്രഭാഷണം ചെയ്യുമ്പോൾ വേദിയിലുള്ളവർ ജാഗരൂകരായിരിക്കണം എന്ന വാശിക്കാരനാണെന്ന ആക്ഷേപവുമുണ്ട്. എന്നാൽ, സാധുവായ പ്രവാസിയെ ആക്ഷേപിച്ചതിനെതിരെ പ്രവാസികൾക്കിടയിൽ ജനരോഷം ഇരമ്പുകയാണ്.