മാതാപിതാക്കളുടെ ഫോട്ടം ക്രോപ്പു ചെയ്യുന്നവർക്കുള്ള ഒരു പാഠമാണ് ആബിരാ താരീഖിന്റെ അനുഭവം. കസിന്റെ കല്യാണത്തിന് പങ്കെടുത്ത നിരവധി ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോഴാണ് ആബിദാ താരീഖ് അക്കാര്യം ശ്രദ്ധിച്ചത്. സഹോദരന്മാരും താനുമായി മാത്രമുള്ള ഒരു ഫോട്ടോയും കാണുന്നില്ല. ഒടുവിൽ പ്രശ്‌നപരിഹാരത്തിന് ആബിദ തന്നെ പോംവഴി കണ്ടെത്തി. അമ്മ നൂറീനും സഹോദരന്മാരുമൊത്തുള്ള ഫോട്ടോയില് നിന്ന് അമ്മയെ ക്രോപ്പു ചെയ്‌തൊഴിവാക്കി നൂറിന് ഫോട്ടോ പോസ്റ്റ് ചെയ്തു. അൽപസമയത്തിനു ശേഷം അമ്മ വാട്ട്‌സ്ആപ്പിൽ വന്നപ്പോഴാണ് ആബിദ താൻ ചെയ്ത പാതകത്തിന്റെ കാഠിന്യം മനസ്സിലാക്കുന്നത്.

ചിത്രം കണ്ട അമ്മ അബീരയോട് ദേഷ്യത്തിലായി. അതോടെ അമ്മയുടെ വഴക്കുകേട്ട് ഗത്യന്തരമില്ലാതെ അൽപ്പസമയത്തിനകം യഥാർഥ ചിത്രം അബീര ട്വീറ്റ് ചെയ്തു. ഇതോടൊപ്പം അമ്മയ്ക്ക് തന്റെ പ്രവർത്തിയിൽ വേദന തോന്നിയെന്നും അതേതുടർന്ന് വാട്‌സ്ആപ്പിൽ അമ്മയുമായി നടത്തിയ സംഭാഷണവും ട്വീറ്റ് ചെയ്യുകയാണെന്നും അബീര വ്യക്തമാക്കി. നീയൊക്കെ എന്ത് നന്ദിയില്ലാത്തവളാണ്, എന്നെ എങ്ങനെ ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ തോന്നി ,എന്നു തുടങ്ങുന്ന അമ്മയുടെ ചാറ്റ് പടത്തേക്കാൾ ഏറെ ട്വിറ്ററിൽ തരംഗമാകാൻ അധികം സമയം എടുത്തില്ല. അമ്മയെ വേദനിപ്പിക്കാൻ വേണ്ടി ചെയ്ത പ്രവർത്തിയായിരുന്നില്ലെന്നും, സഹോദരങ്ങളും താനും മാത്രമുള്ള ചിത്രം പോസ്‌റ് ചയ്യണമെന്ന് ആഗ്രഹം തോന്നിയപ്പോൾ വേറെ ചിത്രങ്ങളൊന്നും കാണാതിരുന്നതുകൊണ്ടാണ് അമ്മയുടെ ചിത്രം വെട്ടി വെട്ടിമാറ്റിയതെന്നും അബീര വ്യക്തമാക്കി. എന്തായാലും ആബിരായുടെ ട്വിറ്റ് ഹിറ്റാണ്...