സെൻസർ കുരുക്കിൽപ്പെട്ട് മലയാള ചിത്രം ആഭാസത്തിന്റെ റീലിസ് പ്രതിസന്ധിയിൽയ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് അറിയിച്ചിരിക്കുന്നത്.റിമ കല്ലിങ്കൽ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്ന ജുബിത്ത് നമ്രദത്ത് സംവിധാനം ചെയ്ത ആഭാസം എന്ന ചലച്ചിത്രത്തിന് സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതാണ് റീലിസ് വൈകാൻ കാരണം.

ജനുവരി അഞ്ചിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഇതേ തുടർന്ന് തിയേറ്റുകളിൽ എത്താൻ വൈകും. സിനിമയിലെ ചില സംഭാഷണങ്ങൾ മ്യൂട്ട് ചെയ്താൽ 'എ' സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡ് അറിയിച്ചിട്ടുള്ളതെന്നും എന്നാൽ ബോർഡിന്റെ നിലപാടിനെതിരേ തങ്ങൾ റിവ്യു സമിതിയിൽ അപ്പീൽ പോകുമെന്നുമാണ് സിനിമയുടെ അണിയറക്കാർ പറയുന്നത്. ആഭാസത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അണിയറക്കാർ വ്യക്തമാക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജനുവരി 5ന് റിലീസ് തീരുമാനിച്ചു തയ്യാറെടുക്കുകയായിരുന്ന 'ആഭാസം' എന്ന ഞങ്ങളുടെ കൊച്ചു സിനിമ, സെൻസർ കുരുക്കിലകപ്പെട്ട്, റിലീസ് നീട്ടിവെച്ച വിവരം വ്യസനസമേതം അറിയിച്ചു കൊള്ളട്ടെ.ചില ഡയലോഗുകൾ മ്യൂട്ട് ചെയ്താൽ, അ സർട്ടിഫിക്കറ്റു തരാമത്രേ. അങ്ങിനൊരു ഔദാര്യം പറ്റാൻ മാത്രം തെറ്റൊന്നും ഞങ്ങൾ ചെയ്തിട്ടില്ല എന്നു വിശ്വസിക്കുന്നതുകൊണ്ടും, ബോർഡിന്റെ രാഷ്ട്രീയ അസഹിഷ്ണുത പ്രകടമായതുകൊണ്ടും ഞങ്ങൾ ൃല്ശലം സമിതിക്ക് അപ്പീൽ പോവുകയാണ്.
ഇത് വരെ കൂടെ നിന്ന അഭ്യുദയ കാംക്ഷികൾക്കും, സ്നേഹമുള്ള മനസ്സുകൾക്കും നന്ദി പറഞ്ഞു കൊണ്ട്, തുടർന്നും കൂടെയുണ്ടാവണമെന്നു അപേക്ഷിക്കുന്നു.

സദാചാരം എന്ന പേരിൽ സമൂഹം കാട്ടിക്കൂട്ടുന്ന വൃത്തികേടുകളെ കുറിച്ച് സംവദിക്കുന്ന ചിത്രമാണ് ആഭാസം. സമൂഹത്തിൽ നിലനിൽക്കുന്ന അസഹിഷ്ണുതകളേയും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. മലയാളികളുടെ കപട സദാചാര ബോധത്തെ പൊളിച്ചടുക്കുന്നതുകൂടിയാണ് ചിത്രം.