തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ പ്രതിഭാഗം സീനിയർ അഭിഭാഷകനെ വിചാരണക്ക് ഇടയിൽ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനൽ കുമാർ രൂക്ഷമായി വിമർശിച്ചു.പ്രൊസിക്യൂഷൻ സാക്ഷിയുടെ മൊഴി കോടതി രേഖപ്പെടുത്തുന്നതിന് ഇടയിൽ പ്രതിഭാഗം അഭിഭാഷകൻ കോടതിയെ ഡിക്റ്റേറ്റ് ചെയ്യാൻ മുതിർന്നപ്പോൾ ആണ് സിബിഐ. കോടതി രൂക്ഷമായി വിമർശിച്ചത്.

അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത സിബിഐ. എസ്‌പി. നന്ദകുമാർ നായരെ രണ്ടു ദിവസമായി തുടർച്ചയായി പ്രതിഭാഗം ക്രോസ്സ് വിസ്താരം നടത്തുന്നതിന് ഇടയിൽ പ്രതിഭാഗം അഭിഭാഷകൻ അന്വേഷണ ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്തുന്ന ചോദ്യം ചോദിച്ച പ്രതിഭാഗം അഭിഭാഷകനെ കോടതി ഇടപെട്ടു തടയുകയും വിമർശിക്കുകയും ചെയ്‌തു. പ്രതിഭാഗം അഭിഭാഷകൻ കോടതിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചതിനും കോടതി വിമർശിച്ചു. ഫാ:തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നീ പ്രതികൾക്ക് എതിരെ ആണ് വിചാരണ നടക്കുന്നത്. വിചാരണ നാളെയും തുടരും.