- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയയുടെ ശിരോവസ്ത്രവും ചെരിപ്പുകളും വാട്ടർബോട്ടിലും പേഴ്‌സണൽ ഡയറിയും അടക്കം എട്ടു തൊണ്ടി മുതലുകൾ നശിപ്പിച്ചത് കേസ് അട്ടിമറിക്കാൻ; കൊലപാതകം ആത്മഹത്യയാക്കി എഴുതി തള്ളി; ക്രെംബ്രാഞ്ച് എസ്‌പി കെ.ടി.മൈക്കിളിന് എതിരായ ഹർജി വെള്ളിയാഴ്ച തിരുവനന്തപുരം സിബിഐ കോടതിയിൽ
തിരുവനന്തപുരം: അഭയ കേസിൽ തൊണ്ടിമുതലുകൾ നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്‌പി കെ.ടി.മൈക്കിളിന് എതിരായ ഹർജി വെള്ളിയാഴ്ച തിരുവനന്തപുരം സിബിഐ കോടതി പരിഗണിക്കും, കോട്ടയം വെസ്റ്റ് പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും കൊലപാതക തെളിവുകൾ നശിപ്പിച്ച് ആത്മഹത്യയാക്കി എഴുതിത്ത്ത്തള്ളിയ അഭയ കൊലക്കേസിൽ എട്ടു തൊണ്ടിമുതലുകൾ നശിപ്പിച്ച് കേസ് അട്ടിമറിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് എസ്‌പി. കെ റ്റി.മൈക്കിളിന് എതിരായ ആരോപണം. എസ്‌പിയെ പ്രതിയാക്കി വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് സിബിഐ കോടതി ജഡ്ജി കെ. സനിൽകുമാർ പരിഗണിക്കുക.
പ്രതികളായ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ. സെഫി എന്നിവരെ കൊലക്കുറ്റത്തിന്റെ ശിക്ഷയിൽ നിന്ന് മറയ്ക്കാൻ തെളിവുകൾ ഉൾക്കൊള്ളുന്ന തൊണ്ടിമുതലുകളായ അഭയയുടെ ശിരോവസ്ത്രം, ചെരിപ്പുകൾ , വാട്ടർബോട്ടിൽ , പേഴ്‌സണൽ ഡയറി തുടങ്ങിയുള്ള എട്ടു തൊണ്ടി മുതലുകൾ കോട്ടയം സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് കോടതിയിൽ നിന്നും അന്വേഷണത്തിന്റെ ഭാഗമെന്ന വ്യാജേന മടക്കി വാങ്ങി തിരികെ ഹാജരാക്കാതെ തെളിവുകൾ നശിപ്പിച്ചുവെന്നാണ് പരാതിയിലെ ആരോപണം.
കൊലക്കുറ്റത്തിന്റെ തെളിവുകൾ നശിപ്പിച്ച മൈക്കിളിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 201( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവുകൾ അപ്രത്യക്ഷമാക്കലും കളവായ വിവരം നൽകലും) ചുമത്തി കേസെടുത്ത് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര.പി.നാഗരാജാണ് ഹർജി സമർപ്പിച്ചത്. കുറ്റ സ്ഥാപനത്തിൽ ഏഴു വർഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 201.
കോട്ടയം കാത്തലിക് ബിഷപ്പ് ഹൗസിലെ ചാൻസലറും കോട്ടയം ബി സി എം കോളേജിലെ സൈക്കോളജി വിഭാഗം ലെക്ചററും സെന്റ് ജോർജ് പള്ളി വികാരിയുമായ കിടങ്ങൂർ കോട്ടൂർ ഭവനിൽ ഫാദർ തോമസ് കോട്ടൂർ (63) , കോട്ടയം കുരുമുള്ളൂർ കങ്ങരത്ത്മൂതി ഹൗസിൽ നിന്നും പയസ് ടെൻത് കോൺവെന്റ് അന്തേവാസിയും സേക്രഡ് ഹാർട്ട് മൗണ്ട് സെന്റ്.ജോസഫ് ജെനറലൈറ്റ് സിസ്റ്റർ സ്റ്റെഫി എന്നിവരാണ് അഭയ കൊലക്കേസിൽ വിചാരണ നേരിട്ട് ജീവപര്യന്തം തടവിനും പന്ത്രണ്ടര ലക്ഷം രൂപ പിഴയൊടുക്കാനും വിധിക്കപ്പെട്ട ഒന്നും രണ്ടും പ്രതികൾ. ക്രൈംബ്രാഞ്ച് ആത്മഹത്യയാക്കിയ കേസിൽ സിബിഐയാണ് തുമ്പുണ്ടാക്കി പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
അഭയ കൊലക്കേസ് ആത്മഹത്യയാക്കി മാറ്റി എഴുതി തള്ളിയാണ് ക്രൈം ബ്രാഞ്ച് കോട്ടയം സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് കോടതിയായ ആർ.ഡി.ഒ. കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. അഭയയെ കൊല്ലപ്പെടുത്തി കോൺവെന്റിന് പുറകുവശത്തെ കിണറ്റിലിട്ടത് 1992 മാർച്ച് 27 വെളുപ്പിന് 4.15 നും 5 മണിക്കും ഇടയ്ക്കുള്ള സമയത്താണ്. തുടർന്ന് രാവിലെ തന്നെ കോൺവെന്റധികൃതർ ക്രൈം ബ്രാഞ്ച് എസ്‌പി. മൈക്കിളിനെ ബന്ധപ്പെട്ടിരുന്നു. തുടക്കം മുതലേ മൈക്കിൾ അന്വേഷണം അട്ടിമറിക്കാൻ നീക്കം നടത്തിയതായി ഹർജിയിൽ പറയുന്നു.
മൈക്കിളിന്റെ നിർദ്ദേശപ്രകാരമാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ. വി.വി.അഗസ്റ്റിൻ സീൻ ഓഫ് ക്രൈം തെളിവുകളായ കൈക്കോടാലി ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കാനുള്ള കരുക്കൾ നീക്കിയത്. ഫോറൻസിക് എക്‌സ്‌പെർട്ടുകളെയും മറ്റും കൃത്യ സ്ഥലത്ത് വരുത്താത്തതും പ്രതികളെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാനായിരുന്നു. അഗസ്റ്റിൽ 2018ൽ മരണപ്പെട്ടു. കേസ് അട്ടിമറിക്ക് മൈക്കിളിന് കൂട്ടു നിന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സാമുവലും മരണപ്പെട്ടു. 1993 ജനുവരി 30 ന് അഭയയുടേത് കിണറ്റിൽ ചാടിയുള്ള ആത്മഹത്യയാണെന്ന് കാട്ടി അന്തിമ റിപ്പോർട്ട് മൈക്കിൾ ആർ.ഡി.ഒ.കോടതിയിൽ ഹാജരാക്കി കേസ് എഴുതിത്ത്തള്ളുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ