തിരുവനന്തപുരം: അഭയക്കേസിലെ പ്രതികൾക്കു കോടതിയുടെ രൂക്ഷ വിമർശനം. പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സി ബി ഐ കോടതിയുടേതാണ് ഉത്തരവ്.

സ്ഥിരമായി ഹാജരാകാത്തതിന് ഫാ.തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ കോടതി രൂക്ഷമായി വിമർശിച്ചു. ജനുവരി 19ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.

കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ സി ബി ഐ അറസ്റ്റ് ചെയ്യുന്നത് 2008ലാണ്. അതിന് ശേഷം ഇവർക്ക് ഹൈക്കോടതി ജാമ്യം നൽകി. എന്നാൽ ഒന്നരവർഷമായി കേസിന്റെ വിചാരണ തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതിയിൽ നടക്കുന്നുണ്ട്. എല്ലാമാസവും കോടതിയിൽ വിചാരണ നടക്കുമ്പോൾ ഹാജരാകേണ്ട പ്രതികൾ കഴിഞ്ഞ ഒന്നര വർഷമായി ഹാജരായിട്ടില്ല എന്ന് സി ബി ഐ കോടതിയിൽ അറിയച്ചതിന് തുടർന്നാണ് കോടതി നിർദ്ദേശം.