- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റക്കാരിയായ സിസ്റ്റർ സെഫി രക്ഷപ്പെടാൻ വേണ്ടി വൈദികരെ ബോധപൂർവം പ്രതിസ്ഥാനത്തു നിർത്തുന്നതാണോ? 28 കൊല്ലമായിട്ടും ഒരു കേസിൽ വിചാരണ പോലും തുടങ്ങാത്തത് എന്തുകൊണ്ട്? കൊന്നു എന്നുറപ്പായിട്ടും എന്തുകൊണ്ട് ആത്മഹത്യയാണെന്ന് ലോക്കൽ പൊലീസ് പറഞ്ഞു? പ്രതികളെ ശിക്ഷിക്കാൻ തെളിവുകളുണ്ടോ?- ഇൻസ്റ്റന്റ് റെസ്പോൺസ്
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ഫാദർ പിതൃക്കൈയെ കുറ്റവിമുക്‌നാത്തിക്കൊണ്ട് അല്ലെങ്കിൽ പ്രതിസ്ഥാനത്ത് നിന്നും മാറ്റിക്കൊണ്ട് തിരുവനന്തപുരത്തെ സിബിഐ കോടതി ഉത്തരവിട്ടു. ആ കോടതി തന്നെ ഫാദർ കോട്ടൂരും സിസ്റ്റർ സ്‌റ്റെഫിയും പ്രതികളാണെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു. 28 വർഷമായി നടക്കുന്ന ഒരു വ്യവഹാരത്തിന്റെ അതി നിർണ്ണായകമായ തീരുമാനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 28 വർഷമായിട്ടും ഒരു ക്രിമിനൽ കേസിൽ വിധി ഉണ്ടാകാതെ നീണ്ടു പോകുന്ന സ്ഥിതി എത്ര ദയനീയമാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും ശക്തമായതിനാലാണ് മൂന്നുപേരേയും പ്രതികളാക്കിയതെന്നും സിബിഐ. വാദിച്ചു. 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഉയർന്ന സംശയം തീപ്പൊരിയായി പടർന്നു. അഭയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചതോടെ അത് പുതിയ മാനമായി മാറി. മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ കേസിന്റെ പിന്നാലെ നിഴലായി സഞ്ചരിച്ചു. കോട
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ഫാദർ പിതൃക്കൈയെ കുറ്റവിമുക്‌നാത്തിക്കൊണ്ട് അല്ലെങ്കിൽ പ്രതിസ്ഥാനത്ത് നിന്നും മാറ്റിക്കൊണ്ട് തിരുവനന്തപുരത്തെ സിബിഐ കോടതി ഉത്തരവിട്ടു. ആ കോടതി തന്നെ ഫാദർ കോട്ടൂരും സിസ്റ്റർ സ്‌റ്റെഫിയും പ്രതികളാണെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു. 28 വർഷമായി നടക്കുന്ന ഒരു വ്യവഹാരത്തിന്റെ അതി നിർണ്ണായകമായ തീരുമാനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
28 വർഷമായിട്ടും ഒരു ക്രിമിനൽ കേസിൽ വിധി ഉണ്ടാകാതെ നീണ്ടു പോകുന്ന സ്ഥിതി എത്ര ദയനീയമാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും ശക്തമായതിനാലാണ് മൂന്നുപേരേയും പ്രതികളാക്കിയതെന്നും സിബിഐ. വാദിച്ചു. 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഉയർന്ന സംശയം തീപ്പൊരിയായി പടർന്നു. അഭയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചതോടെ അത് പുതിയ മാനമായി മാറി. മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ കേസിന്റെ പിന്നാലെ നിഴലായി സഞ്ചരിച്ചു. കോട്ടയം നീണ്ടൂർ സ്വദേശിയായ ജോമോൻ അഭയകേസ് സജീവമാക്കാനും ജനശ്രദ്ധയിൽ നിലനിർത്താനും നിരന്തര സമരത്തിലായിരുന്നു.
1996ലും 99ലും 2005ലും തെളിവില്ല എന്ന കാരണം പറഞ്ഞ് സിബിഐ കേസ് തള്ളിക്കളയുകയായിരുന്നു. എന്നാൽ മൂന്ന് സാഹചര്യത്തിലും കേസ് അന്വേഷിക്കണമെന്ന് സിബിഐ കോടതി തന്നെ ആവശ്യപ്പെട്ടു. തുടർന്ന് ഈ കേസിന്റെ വിചാരണകളും നടപടി ക്രമങ്ങളും നീണ്ടു പോകുകയാരുന്നു. പതിനഞ്ചു വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി റിപ്പോർട്ടു വന്നതോടെയാണ് കേസ് വീണ്ടും വിവാദത്തിലായത്.
ഇതിനിടെ സിസ്റ്റർ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുൻ എഎസ്‌ഐ വി.വി. അഗസ്റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്തു. സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ 2008 നവംബർ 25ന് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ കോട്ടയം ചിങ്ങവനം ചാലച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സിബിഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തു.
ഇതിനിടയിൽ 2008ൽ കേസിന്റെ ആദ്യ മഹസർ തയ്യാറാക്കിയ അസിസ്റ്റന്റ് എസ്‌ഐ വിവി അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. സിബിഐയുടെ മാനസിക പീഡനം മൂലമാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. വർഗീസ് സി തോമസ് എന്ന സിബിഐ ഡിവൈഎസ്‌പി ഈ കേസുമായി ബന്ധപ്പെട്ട് രാജിവെയ്ക്കുകയും ചെയ്തു.
അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെൻത് കോൺവെന്റിലെത്തിയ അഗസ്റ്റിൻ കേസ് സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പല തവണ ഇയാളെ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.സിസ്റ്റൻ അഭയ മരിച്ച സമയത്ത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എഎസ്‌ഐ. ആയിരുന്നു അദ്ദേഹം. 75 വയസുള്ള അഗസ്റ്റിൻ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാപ്പു സാക്ഷിയാകാൻ തയാറായിരുന്നു. പിന്നീട് അദ്ദേഹം നിലപാടു മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ മൊഴിയിൽ വൈരുധ്യം ഉണ്ടെന്ന് സിബിഐ. സംഘം വ്യക്തമാക്കിയിരുന്നു.
എന്തായാലും ദീർഘകാലും വലിച്ചു നീട്ടിയ കേസിൽ 2008ലാണ് അറസ്റ്റ് ചെയ്തത്. രണ്ട് വൈദികരേയും ഒരു കന്യാസ്ത്രീയേയും ആണ് അറസ്റ്റ് ചെയ്ത് സിബിഐ പൊലീസ് കേസ് മുൻപോട്ട് കൊണ്ടു പോയി. എന്നാൽ ഇതിൽ പ്രമുഖ അഭിഭാഷകർ ഒന്നടങ്കം പറയുന്നത് ഈ കേസ് നിലനിൽക്കുന്നതേ അല്ല എന്നാണ്. ഈ കേസിൽ പ്രതി ചേർത്തിരിക്കുന്നവർ കുറ്റവാളികളണ് എന്ന് സ്ഥാപിക്കുന്നതിനുള്ള യാതൊരു തെളിവുമില്ല. കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥരടക്കം പറയുന്നതും ഈ കേസിൽ എന്തൊക്കെയോ ദുരൂഹത ഉണ്ടു എന്ന് തന്നെയാണ്.
എന്നാൽ സിസ്്റ്റർ അഭയ കൊല്ലപ്പെടുകയായിരുന്നു എന്നതിൽ എല്ലാവരും ഒരു പോലെ വിശ്വസിക്കുന്നു. എന്തുകൊണ്ടാണ് ഈ കന്യാസ്ത്രീയുടെ മരണം ലോക്കൽ പൊലീസ് ആത്മഹത്യയാക്കി മാറ്റി എന്നതാണ് ചോദ്യ ചിഹ്നമായി മാറുന്നത്. ലഭ്യമായ തെളിവുകളിൽ നിന്നും ഈ കേസിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്ന സിസ്റ്റർ സെഫിക്ക് കൃത്യമായ പങ്കുണ്ട് എന്നാണ്.
സിസ്റ്റർ സെഫിയുമായി ബന്ധപ്പെട്ടിട്ടുള്ള ചില കാണാൻ പാടില്ലാത്ത കാഴ്ചകൾ സിസ്റ്റർ അഭയ കാണുകയും ഇതുമായി ബന്ധപ്പെട്ട ഉന്തും തള്ളുമാണ് കൊലപാതകത്തിൽ കലാശിച്ചത്. എന്നാൽ ആരായിരുന്നു സിസ്റ്റർ അഭയയെ കൊന്നത് ആരാണെന്നുള്ള ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. കൃത്യമായ അന്വേഷണ വിവരങ്ങൾ സൂചിപ്പിക്കുന്നത് കോട്ടയത്തെ ചില പ്രമുഖരായ കുട്ടികൾ തന്നെയാണ് ഇതിന്റെ പിന്നിലെന്നാണ്. അവർക്ക് സിസ്റ്ററുമായുള്ള ബന്ധം കണ്ടതാണ്. എന്നാൽ ആരോപണ വിധേയരായ ഫാദർ കോട്ടൂരടക്കമുള്ളവർക്ക് സിസ്റ്ററുമായുള്ള മോശം ബന്ധമുണ്ടായിരുന്നതാണ് കേസ് തേയ്ച്ച് മായ്ച്ചു കളയാനുള്ള ശ്രമമുണ്ടായത്.
യഥാർത്ഥത്തിൽ ഈ അച്ചന്മാർക്ക് ഈ കേസുമായി ബന്ധമില്ല എന്നാണ് വ്യക്തമാകുന്നത്. എന്നാൽ സിസ്റ്റർ സെഫിക്ക് ഈ കേസുമായി ശക്തമായ ബന്ധമുണ്ട്. സിസ്റ്റർ സെഫി അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും തുറന്ന് പറയാനും ഒരുക്കമല്ല. സിസ്റ്റർ സെഫിക്ക് വൈദികരുടെ പര് പ്രതിസ്ഥാനത്ത് നിലനിൽക്കണം എന്ന താത്പര്യം ഉണ്ടെന്നാണ് ഈ കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കാരണം സിസ്റ്റർ സെഫിമാത്രം പ്രതി ചേർക്കപ്പെട്ടാൽ സഭയുടെ ഇടപെടൽ ഉണ്ടാവില്ല. അങ്ങിനെയാണ് ഈ വൈദികർ ഈ കേസിൽ പ്രതി ചേർക്കപ്പെട്ടത്.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം കോൺവെന്റിലെ താഴത്തെ നിലയിൽ സെഫി മാത്രമാണ് ഉണ്ടായിരുന്നത്. സെഫിയോടൊപ്പം താമസിച്ചിരുന്ന ഹെലൻ അന്ന് കോൺവെന്റിൽ ഉണ്ടായിരുന്നില്ലെന്ന് മൊഴി നൽകിയിരുന്ന കാര്യവും പ്രോസിക്യൂട്ടർ വിചാരാണാ വേളയിൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സിസ്റ്റർ അഭയയുടെ മൃതദേഹപരിശോധന നടത്തിയ ഡോ. രാധാകൃഷ്ണൻ അതുകൊലപാതകമാണെന്ന് റിപ്പോർട്ടിൽ എടുത്തുപറഞ്ഞതും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഹൈദരാബാദിലെ വിദഗ്ദ്ധസംഘം പരിശോധിച്ച് കൊലപാതകമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
യഥാർത്ഥ കൊല നടത്തിയ കുട്ടികളിൽ ഒരാൾ മാപ്പു സാക്ഷിയായി ഉണ്ട്. യഥാർത്ഥ കൊല നടത്തിയവർ ഉന്നതരുടെ ബന്ധങ്ങളായതു കൊണ്ട് ആ കേസ് അങ്ങ് തേയ്ച്ചമായിച്ചു കളയാൻ വേണ്ടി നിന്ന കേടി മൈക്കിളിനെ പോലെയുള്ളവരെയാണ് ഈ കേസിൽ മുൻപോട്ട് കൊണ്ടു വരേണ്ടത്. കെടി മൈക്കിളിനെ അടുത്തകാലം വരെ പ്രതി പോലും ആയിരുന്നില്ല.
സിസ്റ്റർ അഭയയെ കൊല്ലാൻ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂർ ആണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണു സിബിഐ കോട്ടൂരിന് മേൽ ചുമത്തിയത്. സിസ്റ്റർ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സിബിഐ ആരോപിക്കുന്നു. ഫാ. തോമസ് കോട്ടൂർ ബി.സി.എം. കോളജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. അതിനുശേഷം അമേരിക്കയിലേക്കു പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഫാ. തോമസ് കോട്ടൂർ കോട്ടയം അതിരൂപതാ ചാൻസലറായി പ്രവർത്തിക്കുകയായിരുന്നു. സിസ്റ്റർ അഭയയെ തലയ്ക്കടിക്കാൻ ഫാ. തോമസിന് കൂട്ടുനിന്നു എന്നതാണ് ഫാ. ജോസ് പുതൃക്കയിലിനെതിരായ കുറ്റം. എന്നാൽ കൊലപാതകത്തിൽ പൂതൃക്കയിലിനെതിരായ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് ഇപ്പോൾ സിബിഐ കോടതി ഉത്തരവിട്ടിരിക്കുന്നത്.