തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ സിബിഐ കോടതിയിൽ കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന പ്രതിഭാഗം വാദം തുടരുകയാണ്. മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ വാദമാണ് സിബിഐ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നത്.

സിബിഐ കോടതി ജഡ്ജി കെ.സനിൽ കുമാർ ഇനി ഒരു ദിവസത്തിൽ കൂടുതൽ വാദിക്കുവാൻ മൂന്നാം പ്രതിക്ക് സമയം കൊടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജഡ്ജി ട്രെയിനിങ് പോകുന്നതിനാൽ നാളെ (നവംബർ 27)മുതൽ കോടതി അവധി ആയതിനാൽ. ഇനി ഡിസംബർ 2ന് സിബിഐ കോടതി വീണ്ടും കേസിൽ വാദം കേൾക്കുകയുള്ളു. ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നീ പ്രതികളാണ് വിചാരണ നേരിടുന്നത്.